Playstore Icon
Download Jar App
Personal Finance

മിച്ചം വയ്ക്കലും നിക്ഷേപവും - നിങ്ങൾ എന്താണ് തിരഞ്ഞെടുക്കേണ്ടത്? - ജാർ

December 30, 2022

ഏതാണ് മികച്ചത്? മിച്ചം വയ്ക്കലോ നിക്ഷേപമോ? നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന്റെ അപകടസാദ്ധ്യതകൾ നമ്മെ ഭയപ്പെടുത്തും എന്നാൽ മിച്ചം വയ്ക്കൽ മാത്രം പോരാ താനും. അപ്പോൾ എന്താണ് ചെയ്യേണ്ടത്?

ചെറുപ്പം മുതൽ തന്നെ മാതാപിതാക്കളും  മുതിർന്നവരും പണം മിച്ചം വയ്ക്കുന്നതിനെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കാറുണ്ട്. 

കാരണം, ഇത് വരുമാനം വർദ്ധിപ്പിക്കാനും ഒപ്പം ഭാവിയിൽ സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായാലോ മറ്റെന്തെങ്കിലും ആവശ്യമുണ്ടായാലോ എടുത്ത് ഉപയോഗിക്കാനും സഹായകമാകും എന്നതുകൊണ്ടുതന്നെയാണ്.

പക്ഷേ, നിലവിൽ നമ്മൾ പണം കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അറിയാം, പണം മിച്ചം പിടിക്കുന്നതുകൊണ്ട് മാത്രം സാമ്പത്തിക ഉന്നമനം സാധ്യമാവില്ല എന്ന്. ഏറ്റവും ധനികരായ വ്യക്തികളിൽ നിന്നുള്ള 8 സാമ്പത്തിക ഉപദേശങ്ങൾ പരിശോധിക്കാം.

അടുത്ത 10/20 വർഷത്തിനുള്ളിൽ നിങ്ങളുടെ ബാങ്കിലുള്ള വരുമാനം 7 അല്ലെങ്കിൽ 8 അക്ക സംഖ്യകളിൽ എത്തണമെന്ന് ആഗ്രഹമില്ലേ? നിക്ഷേപം എന്ന മാജിക് അതിന് നിങ്ങളെ സഹായിക്കും. 

മഹാമാരി ആരംഭിച്ചതിന് ശേഷം ഉയർന്നുവരുന്ന ഒരു നല്ല പ്രവണത എന്തെന്ന് വച്ചാൽ, 70 ശതമാനത്തിനടുത്ത് ഇന്ത്യക്കാർ പണം മിച്ചം വയ്ക്കാനോ നിക്ഷേപിക്കാനോ തുടങ്ങിയിട്ടുണ്ട് എന്നതാണ്. 

സ്വന്തമായി വരുമാനമുള്ള ഒരാളാണ് നിങ്ങളെങ്കിൽ പണം മിച്ചം പിടിക്കണോ അതോ നിക്ഷേപിക്കണോ എന്ന ചിന്താക്കുഴപ്പം നിങ്ങളെ നിരന്തരമായി വേട്ടയാടിയെന്ന് വരാം.

നിങ്ങൾക്കായി ഇതാ ഒരു നല്ല വാർത്ത. സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും വിവിധ മേഖലകളേയും   അവയിൽ ഓരോന്നിന്റെയും സ്വഭാവഗുണങ്ങളേയും കുറിച്ച് ഈ ബ്ലോഗിൽ ഞങ്ങൾ വിശദമാക്കുന്നുണ്ട്. അതോടൊപ്പം ഇവ രണ്ടിനും നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യവും ഇവിടെ പരാമർശിക്കുന്നു.

എന്നാൽ, അതിന് മുൻപ്, താഴെ പറയുന്നവ മനസ്സിലാക്കേണ്ടതുണ്ട്:

എന്താണ് നിക്ഷേപവും സമ്പാദ്യവും തമ്മിലുള്ള വ്യത്യാസം?

നിക്ഷേപവും സമ്പാദ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ തോന്നാം. എന്നാൽ, ഇവ രണ്ടിന്റെയും പ്രവർത്തനത്തിൽ ചില പ്രധാന വ്യത്യാസങ്ങൾ നമുക്ക് കാണാൻ കഴിയും.

കാലയളവ്: ചെറിയ സാമ്പത്തിക ലക്ഷ്യങ്ങൾ സാദ്ധ്യമാക്കുന്നതിന് വേണ്ടിയുള്ളതാണ് സമ്പാദ്യം. കാർ വാങ്ങുക, പുതിയ ഫോൺ വാങ്ങുക, വീട് വാങ്ങുന്നതിനും മറ്റുമായി നിക്ഷേപിക്കുക, അല്ലെങ്കിൽ പെട്ടെന്നുള്ള എന്തെങ്കിലും ആവശ്യം ഇവയെല്ലാം നടപ്പിലാക്കാൻ സമ്പാദ്യം സഹായിക്കും. ഇത്തരം സമ്പാദ്യങ്ങൾക്ക് 2-3 വർഷം വരെയേ നിലനിൽപ്പുള്ളൂ. 

എന്നാൽ, നിക്ഷേപം ദീർഘകാലം നിലനിൽക്കുന്ന പ്രക്രിയയാണ്. സ്വപ്ന ഭവനത്തിനായും മക്കളുടെ വിദ്യാഭ്യാസത്തിനായും അല്ലെങ്കിൽ വിരമിക്കലിന് ശേഷം സുഖജീവിതം നയിക്കാനായും പണം സൂക്ഷിക്കുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത് നിക്ഷേപത്തിലൂടെയാണ്. ജീവിതത്തിലെ ഒരു സുപ്രധാന ലക്ഷ്യത്തിനായി 10 വർഷത്തിനുള്ളിൽ പണം ശേഖരിക്കണമെങ്കിൽ, ആവശ്യസമയത്ത് അത് നൽകാൻ നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കും. 

ആദായം: മിച്ചം വയ്ക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും നാം ഉണ്ടാക്കുന്ന പണമാണ് അടുത്ത വ്യത്യാസം. പണം നിക്ഷേപിക്കുമ്പോൾ അത് രണ്ടിരട്ടിയായി തിരിച്ചുകിട്ടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷയുണ്ട്. എന്നാൽ മിച്ചം വയ്ക്കുമ്പോൾ അത് സുരക്ഷിതമായി ഇരിക്കുന്നു എന്ന് മാത്രം. അതിൽനിന്ന് ലഭിക്കുന്ന വരുമാനം ചെറുതായിരിക്കും.

അപകടസാദ്ധ്യത: പണം നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാദ്ധ്യതകൾ വളരെ വലുതാണ്. കാരണം, നിങ്ങൾ ഉണ്ടാക്കുന്ന വരുമാനം വിപണിയുടെ അസ്ഥിരതയെ ആശ്രയിച്ചിരിക്കുന്നു. സമ്പാദ്യമാണെങ്കിൽ, നിങ്ങളത് വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ ആകും സൂക്ഷിക്കുന്നത്. ഇത് അപകടസാദ്ധ്യത കുറയ്ക്കുന്നു.

മുകളിൽ പറയുന്നത് പ്രകാരം എല്ലാ വർഷവും നല്ല വരുമാനം ലഭിക്കുന്ന ഒരു മികച്ച നിക്ഷേപകനാകാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ, ചെറിയ സമ്പാദ്യം കൈയ്യിൽ ഇല്ലെങ്കിൽ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ നിങ്ങൾ ബുദ്ധിമുട്ടും. 

ഇതിനെക്കുറിച്ചാണ് ഞങ്ങൾ അടുത്തതായി സംസാരിക്കുന്നത്.

സമ്പാദ്യം അത്യാവശ്യമാണ്

എങ്ങനെ ഉപയോഗിക്കേണ്ടി വന്നാലും, സമ്പാദ്യം അത്യന്താപേക്ഷിതമാണ്. ജോലി നഷ്ടമാകുക, ആരോഗ്യവുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങൾ എന്നിങ്ങനെയുള്ള അടിയന്തര സാഹചര്യങ്ങൾ എപ്പോൾ സംജാതമാകുമെന്ന് പറയാൻ സാധിക്കില്ല. 

നിങ്ങൾക്ക് ഇത്തരത്തിലുള്ള അവസ്ഥകളെ ചെറുത്തുനിൽക്കാൻ പണം ആവശ്യമാണ്. മൂന്ന് മുതൽ ആറ് മാസത്തെ ചെലവുകൾക്കുള്ള പണം അത്യാവശ്യത്തിന് ഉപയോഗിക്കാൻ സൂക്ഷിച്ചുവയ്ക്കുന്നത് നല്ല ആശയമാണ്.

വരവിൽ നിന്ന് ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന തുകയാണ് നിങ്ങൾക്ക് മിച്ചം വയ്ക്കാൻ കഴിയുക. ഇപ്രകാരം സമ്പാദിക്കുന്ന പണം പകുത്ത് ഹൃസ്വകാല നിക്ഷേപമായി ബാങ്കിലെ സ്ഥിര നിക്ഷേപം പോലെ ഇടാവുന്നതാണ്.

സമ്പാദ്യം ഒരു പണക്കുടുക്കയ്ക്ക് തുല്യമാണ്. അതിൽ പണം സുരക്ഷിതമായിരിക്കും. പക്ഷെ, വളരെ നാളുകളായുള്ള നിങ്ങളുടെ അഭിലാഷങ്ങൾ പൂർത്തികരിക്കാനുള്ള മികച്ച മാർഗ്ഗം, അധ്വാനിക്കുന്ന പണം നിക്ഷേപിച്ച് അത് വർദ്ധിപ്പിക്കുക എന്നതാണ്.

അതുകൊണ്ടാണ്:

നിക്ഷേപം പ്രധാനമാകുന്നത്

നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും നിക്ഷേപം സഹായിക്കുമെന്നതിനാൽ അത് വളരെ നിർണായകമാണ്. വാർഷിക വരുമാനത്തിന്റെ 10 - 15 ശതമാനമെങ്കിലും നിക്ഷേപിക്കണമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ദ്ധരും പറയുന്നത്.

നേട്ടങ്ങളുടെ കാര്യം വരുമ്പോൾ, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾക്ക് താഴെപ്പറയുന്നവ ചെയ്യാം.

നാണയപ്പെരുപ്പത്തോട് ഏറ്റുമുട്ടാം: കാലക്രമേണ നാണയപ്പെരുപ്പം പണത്തിന്റെ മൂല്യം കുറച്ച് നിങ്ങളുടെ വാങ്ങാനുള്ള ശേഷിയെ നശിപ്പിക്കുന്നു.  

ഇതിൽ നിന്ന് സുരക്ഷനേടാനായി നാണയപ്പെരുപ്പം ബാധിക്കാത്ത രീതിയിലുള്ള നിക്ഷേപങ്ങൾ നടത്താം.

സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുമെന്ന് ഉറപ്പാക്കുക: നിങ്ങളുടെ വിവാഹത്തിനോ ഭാവിയ്‌ക്കോ അല്ലെങ്കിൽ മക്കളുടെ വിഭ്യാഭ്യാസത്തിനോ എന്തിനുമായിക്കൊള്ളട്ടെ, ഇതിനെല്ലാം നിക്ഷേപം സഹായകമാകും. 

സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മ്യൂച്ച്വൽ ഫണ്ടും ഇക്വിറ്റിയും പോലെയുള്ള നിക്ഷേപ ഉപാധികളിൽ നിന്ന് ലഭിക്കുന്ന ലാഭം വളരെ വലുതാണ്.

ഇവ രണ്ടും ചില പ്രധാന സന്ദർഭങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് താഴെയുള്ള ചാർട്ട് കാണിക്കുന്നു:  

സമ്പാദ്യമോ നിക്ഷേപമോ? എതാണ് മികച്ചത്?​

രണ്ടിലും നിറയെ ഗുണങ്ങളുണ്ട്. ഇവയ്ക്കിടയിൽ ഒരു തുലനാവസ്ഥ സൂക്ഷിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. 

വിപണിയിൽ നിക്ഷേപത്തിന്റെ ഫലം ലഭിക്കാൻ ക്ഷമയോടെ കാത്തിരിക്കണം. അതുപോലെ, ബാങ്കുകളിലും മറ്റും നിക്ഷേപിക്കുമ്പോഴും വളരെ ചെറിയ പ്രയോജനമാണ് ലഭിക്കുന്നത്.

സമീപകാലത്തേയ്ക്ക് പണം വേണ്ടെങ്കിലും ദീർഘകാല സാമ്പത്തിക പദ്ധതിയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിലും നിക്ഷേപം എന്നത് ഏറ്റവും മികച്ച മാർ‌ഗ്ഗമാണ്.

‍എന്നാൽ ഹൃസ്വകാല ആവശ്യങ്ങൾക്ക് സഹായകമാകുന്നത് സമ്പാദ്യമാണ്.

പോകുന്നതിന് മുൻപ്

സമ്പാദ്യത്തിനും നിക്ഷേപത്തിനും ഒരുപാട് സാമ്യങ്ങളുണ്ട്. ഇവ രണ്ടും ദൈനംദിന ജീവിതത്തിൽ പ്രധാനമാണ്. നിങ്ങൾ ഇതുവരെ ഇവയൊന്നും ആരംഭിച്ചില്ലെങ്കിൽ, ഇപ്പോഴാണ് അതിനുള്ള സമയം.

നിങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിന് ശരിയായ മാർഗ്ഗം തെറ്റായ മാർഗ്ഗം അങ്ങനെയൊന്നുമില്ല. അതെല്ലാം നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു.

ഹൃസ്വകാല - ദീർഘകാല  നിക്ഷേപങ്ങൾ എങ്ങനെ തുല്യമായി കൈകാര്യം ചെയ്യുമെന്നതിൽ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഇവ രണ്ടും പ്രത്യേകമായി സൂക്ഷിക്കാൻ ഒരു പൊതുനിയമം പാലിക്കുക. 

ദീർഘകാലത്തേക്കുള്ള പണമാണ് ലക്ഷ്യമെങ്കിൽ, ഹ്രസ്വകാല നേട്ടങ്ങളിലൂടെ പണമുണ്ടാക്കുന്നതിനേക്കാൾ മികച്ച മാർഗ്ഗമാണ് നിക്ഷേപങ്ങൾ.

 

സ്റ്റോക്ക് മാർക്കറ്റിൽ, അപകടസാധ്യത നേരിടുന്നതിന്റെ നിലവാരത്തെ അടിസ്ഥാനമാക്കി നിക്ഷേപിക്കാനും വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്ഫോളിയോ ഉണ്ടാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള നല്ല ഓപ്‌ഷനാണ് മ്യൂച്ച്വൽ ഫണ്ടുകൾ.

നിക്ഷേപ പ്രക്രിയ സങ്കീർണമായിരിക്കും. പക്ഷെ അത് ആരംഭിക്കാൻ നിരവധി ലളിതമായ വഴികളുണ്ട്. നിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക ഭാവിയ്ക്ക് അത് എത്ര മികച്ച മാ‌ർഗ്ഗമാണെന്നതിനെക്കുറിച്ചും കൂടുതലറിയുക.

നിങ്ങളുടെ വരുമാനത്തിന്റേയും ആകെ ചെലവുകളുടേയും കണക്കുകൾ പരിശോധിക്കുക. ഏതാണ് നിങ്ങൾക്ക് അനുയോജ്യമാകുന്നതെന്ന് നിങ്ങൾ തന്നെ കണ്ടെത്തുക.

സന്തോഷകരമായ സമ്പാദ്യവും നിക്ഷേപവും ആശംസിക്കുന്നു!

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.