Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
സ്വർണത്തിൽ നിക്ഷേപിക്കാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ ? എങ്കിൽ സ്വർണ്ണവും ഡിജിറ്റൽ ഗോൾഡും വിൽക്കുമ്പോഴുള്ള നികുതികളെക്കുറിച്ചറിയേണ്ടത് അത്യാവശ്യമാണ്. സ്വർണത്തെ സംബന്ധിക്കുന്ന എല്ലാ നികുതികളെക്കുറിച്ചുമറിയൂ . വലിയൊരു ശതമാനം ഇന്ത്യക്കാരും പരമ്പരാഗതമായി സ്വർണ നിക്ഷേപകരാണെന്ന് നമുക്കറിയാം
ഡിജിറ്റൽ ഗോൾഡ് , ETF ഉകൾ , ഗോൾഡ് ഫണ്ടുകൾ , സോവെറിൻ ഗോൾഡ് ബോണ്ടുകൾ തുടങ്ങിയ ഭൗതികമല്ലാത്ത മാർഗങ്ങളുടെ ഉദയത്തോടെ ഇന്ത്യയിലെ സ്വർണ നിക്ഷേപ രംഗം കൂടുതൽ വികാസം കൈവരിച്ചിരിക്കുന്നു .
സ്വർണം സ്വർണമായി മേടിക്കാതെ തന്നെ നിങ്ങൾക്കിപ്പോൾ സ്വർണ നിക്ഷേപത്തിൻ്റെ മുഴുവൻ ഗുണഫലങ്ങളും നേടാം . Digital Gold Investment നെ കുറിച്ചുള്ള ഞങ്ങളുടെ വിശദമായ ഗൈഡ് വായിക്കൂ
പക്ഷെ ഒരു നിക്ഷേപകൻ എന്ന നിലയിൽ ഇത്തരം നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ലാഭത്തിനനുസരിച്ചു വിവിധ വിഭാഗങ്ങളിലായി ആദായ നികുതി അടയ്ക്കേണ്ടതായുണ്ട്
സ്വർണം നിക്ഷേപം വഴിയുണ്ടാകുന്ന ലാഭവും സ്വർണ വില്പനയിൽ ഉണ്ടാകുന്ന മൂല ധന നേട്ടവും എങ്ങനെയെല്ലാമാണ് നികുതിയുടെ പരിധിയിൽ വരുന്നത് എന്ന് നിങ്ങൾക്കറിയാമോ ?
നിങ്ങൾ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതല്ല ഇതിനോടകം സ്വന്തമായി സ്വർണം ഉണ്ടെങ്കിലും സ്വർണവും ഡിജിറ്റൽ ഗോൾഡും വിൽക്കുമ്പോൾ എങ്ങനെയാണ് നികുതി ചുമത്തപ്പെടുന്നത് എന്ന് തീർച്ചയായും അറിഞ്ഞിരിക്കണം
ഇന്ത്യയിലെ നികുതി വിഭാഗം സ്വർണം ഒരു നിക്ഷേപമായാണ് കണക്കാക്കുന്നത് . അത് കൊണ്ട് തന്നെ സ്വർണത്തിൽ നിന്നുള്ള മൂലധന നേട്ടങ്ങൾ ആദായ നികുതി പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു
സ്വർണത്തിന്റെയും ഡിജിറ്റൽ ഗോൾഡിന്റെയും മേൽ ആദായ നികുതി എങ്ങനെയാണു ചുമത്തപ്പെട്ടിരിക്കുന്നത് എന്ന് Jar നിങ്ങൾക്ക് വിശദീകരിക്കും
സ്വർണ്ണവും ഡിജിറ്റൽ ഗോൾഡും വിൽക്കുമ്പോഴുള്ള നികുതി
ആഭരണങ്ങൾ , സ്വർണക്കട്ടികൾ , നാണയങ്ങൾ , ഡിജിറ്റൽ ഗോൾഡ് എന്നിവയുടെ രൂപത്തിലാണ് പൊതുവെ സ്വർണം വാങ്ങാറുള്ളത്
ഭൗതിക സ്വർണ്ണത്തിൻ്റെ വില്പനയിൽ നിന്നുള്ള മൂലധന നേട്ടത്തിന്മേൽ നികുതി ചുമത്തുന്നത് ആ നേട്ടം കുറഞ്ഞ കാലയളവിലുള്ളതാണോ കൂടിയ കാലയളവിലുള്ളതാണോ എന്നതിനെ അടിസ്ഥാനമാക്കിയാണ്
വാങ്ങിയ തീയതിക്ക് ശേഷം മൂന്നു വര്‍ഷത്തിനുള്ളിലാണ് നിങ്ങളുടെ സ്വർണത്തിന്റെ രൂപത്തിലുള്ള ആസ്തി (ഇത് ആഭരണമോ നാണയമോ ഡിജിറ്റിൽ ഗോൾഡോ ആകാം ) വിൽക്കുന്നതെങ്കിൽ അതിൽ നിന്നുള്ള വരുമാനം Short-Term Capital Gains(STCG) ആയി കണക്കാക്കപ്പെടും
ഇത് നിങ്ങളുടെ വാർഷിക വരുമാനത്തിലേക്ക് ചേർക്കപ്പെടുകയും അതിന്റെ ഫലമായി നിങ്ങളുടെ വരുമാനത്തിന്റെ പരിധിയിൽ വരുന്ന ഏറ്റവും ഉയർന്ന നികുതി സ്ലാബ് അനുസരിച്ചു നിങ്ങൾ നികുതി അടക്കേണ്ടതായും വരുന്നു
അതല്ല 3 വർഷത്തിന് ശേഷമാണ് നിങ്ങൾ സ്വർണത്തിന്റെ രൂപത്തിലുള്ള ആസ്തി വിൽക്കുന്നതെങ്കിൽ അത് Long-Term Capital Gains (LTCG). ആയി കണക്കാക്കപ്പെടും
സ്വർണത്തിൽ നിന്നുള്ള Long-Term Capital Gains ൽ ചുമത്തപ്പെടുന്ന നികുതി 20% ആണ്. കൂടാതെ ബാധകമായ സർചാര്‍ജും സെസും ചുമത്തപ്പെടും
ചുരുക്കി പറഞ്ഞാൽ സൂചിക തയ്യാറാക്കിയാണ് നികുതി കണക്കാക്കേണ്ടത് . സൂചിക തയ്യാറാക്കുക എന്ന് പറഞ്ഞാൽ ആസ്തി മേടിക്കാൻ ചെലവായ തുക, ആ ആസ്തി കൈവശമുണ്ടായിരുന്ന കാലയളവിലെ വിലക്കയറ്റ നിരക്ക് അനുസരിച്ചു ക്രമീകരിക്കുക വഴി പുനർനിർണയിക്കുന്ന പ്രക്രിയയാണ് .
വില കൂടുംതോറും ലാഭവും അതിനനുസരിച്ചു ആകെ നികുതി വരുമാനവും കുറയുന്നു