Playstore Icon
Download Jar App
Digital Gold

സ്വർണവിലയെ ബാധിക്കുന്ന വ്യത്യസ്ത ഘടകങ്ങൾ എന്തൊക്കെയാണ്? - Jar App

December 22, 2022

എന്താണ് സ്വർണത്തിന്റെ വിലയെ ബാധിക്കുന്നത്? എന്താണ് സ്വർണവില ഉയരാൻ കാരണം? സ്വർണവിലയെ കുറിച്ച് എല്ലാം അറിയാൻ തുടർന്ന് വായിക്കുക.

കുട്ടിക്കാലം മുതൽക്കേ, സ്വർണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പല മുത്തശ്ശിക്കഥകളിലൂടെയും നമ്മളറിഞ്ഞിരുന്നു. 

പുരാതന കാലം മുതൽ ഇന്ത്യൻ സംസ്കാരത്തിൽ സ്വർണം ഒരു പ്രധാന ഘടകമാണ്. ചരിത്രത്തിലുടനീളം, ഇത് ഒരു പ്രധാന വ്യവഹാര ഇനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സ്വർണത്തിന്റെ മഞ്ഞ നിറവും മൂല്യവും അതിനെ അഭിലഷണീയമായ ക്രയവസ്തുവാക്കി. അതുകൊണ്ട് തന്നെ, ലോകത്തിലെ ഏറ്റവും മികച്ച സ്വത്തുവകകളിൽ ഒന്നായി സ്വർണം അറിയപ്പെടുന്നു. 

എന്നിരുന്നാലും, നിങ്ങൾ ഈ വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നുവെങ്കിൽ, അതിന്റെ മൂല്യം പല ഘടകങ്ങളാൽ നിർണ്ണയിക്കപ്പെടുമെന്ന് അറിഞ്ഞിരിക്കണം. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

എന്താണ് സ്വർണവിലയെ ബാധിക്കുന്നത്?

1. ആവശ്യവും വിതരണവും

കുറഞ്ഞത് 5,000 വർഷമായി സ്വർണം ഖനനം ചെയ്യപ്പെടുകയും എല്ലാവരുടെയും മോഹവസ്തുവായി മാറപ്പെടുകയും ചെയ്തിരുന്നെന്ന് വിശ്വസിക്കുന്നു. ഇതിന്റെ വിലയിൽ ഇടയ്ക്കിടെ വ്യതിയാനം വരുന്നുണ്ടെങ്കിലും വിലപ്പെട്ടതായി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വർണം വാങ്ങുമ്പോൾ അതിന്റെ വിലയെ സ്വാധീനിക്കുന്നത് നിർമ്മാണച്ചെലവ്, പണലഭ്യത, സാമ്പത്തിക അല്ലെങ്കിൽ ഭൂരാഷ്‌ട്രതന്ത്ര സ്ഥിരത, ആഭരണങ്ങൾക്ക് പൊതുവിലും വ്യവസായമേഖലയിലുമുള്ള ഡിമാൻഡ് എന്നിവയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വർണം ഒരു പരിമിതമായ വിഭവമാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ അതിനെ കൂടുതൽ ആകർഷകമാക്കുമ്പോൾ, സ്വർണത്തിന്റെ ആവശ്യം ഉയരുന്നു. ഇത് സ്വർണ വില കുതിച്ചുയരാൻ കാരണമാകുന്നു.

എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന്റെ യഥാർത്ഥ മൂല്യം ഏറെക്കുറെ സ്ഥിരതയുള്ളതാണ്. മാത്രമല്ല, ഒരു സമയത്തെ വില അപ്പോഴുള്ള അനിശ്ചിതത്വത്തെയോ ലളിതമായ കറൻസി മാറ്റങ്ങളെയോ ആണ് പ്രതിനിധീകരിക്കുന്നത്.

സ്വർണത്തിന്റെ ആവശ്യകതയിലും വിലയിലും മതവിശ്വാസങ്ങൾക്ക് വലിയ പങ്കുണ്ട്. ധൻതേരസ്, ദീപാവലി, ഗണേശ ചതുർത്ഥി, അക്ഷയ തൃതീയ തുടങ്ങിയ പ്രധാന ആഘോഷസമയങ്ങളിൽ  രാജ്യത്തുടനീളം സ്വർണത്തിന്റെ ആവശ്യകത കുതിച്ചുയരുന്നു.

വിവാഹ സീസണിലും സ്വർണവില വർദ്ധിക്കുന്നതായി നമുക്ക് കാണാം. ശുഭകരമായി കണക്കാക്കുന്ന ഈ ദിനങ്ങളിൽ ആളുകൾ സ്വർണാഭരണങ്ങളോ നാണയങ്ങളോ വാങ്ങുന്നു. ഇത് വില ഉയരാൻ കാരണമാകുന്നു.

എന്തുകൊണ്ടാണ് ആളുകൾ മംഗളകരമായ അവസരങ്ങളിൽ സ്വർണം വാങ്ങുന്നതെന്ന് അവരോട് ചോദിച്ചു മനസ്സിലാക്കൂ.

കൂടാതെ, സ്വർണം ആഭരണ നിർമ്മാണത്തിന് മാത്രമല്ല ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ സീസണും നിർമ്മാണ ശേഷിയും അനുസരിച്ച് ഡിമാൻഡ് ഏറ്റക്കുറച്ചിലുകളുണ്ടാകും.

2. പണപ്പെരുപ്പം

കാലങ്ങളായി സ്വർണം മൂല്യവത്തായ നിക്ഷേപമാണെന്ന് കരുതപ്പെട്ടിരുന്നു. ഇത് പണം പോലെ അച്ചടിക്കാൻ കഴിയില്ലെന്ന് മാത്രമല്ല സർക്കാരിന്റെ പലിശ നിരക്ക് തീരുമാനങ്ങൾ അതിന്റെ മൂല്യത്തെ ബാധിക്കില്ല. ചരിത്രപരമായി അതിന്റെ മൂല്യം കാത്തുസൂക്ഷിച്ചതിനാൽ സാമ്പത്തിക മാന്ദ്യങ്ങൾക്കെതിരായ ഒരു ഇൻഷുറൻസായും സ്വർണത്തെ ഉപയോഗിക്കാം.

പണപ്പെരുപ്പത്തിനനുസരിച്ച് സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതിനാൽ, അതിൽ നിക്ഷേപിക്കാനും പണം സ്വരൂപിക്കാനും ഇന്ത്യക്കാർ താൽപ്പര്യം കാണിക്കാറുണ്ട്. പണപ്പെരുപ്പം കൂടുന്നതിനനുസരിച്ച് ഒരു കറൻസിയുടെ മൂല്യം കുറയുന്നു. ഏറെക്കാലം സ്വർണവില ഉയർന്ന് നിൽക്കുമ്പോൾ, അത് പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായി പ്രവർത്തിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരതയുള്ളതായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

ഉയർന്നുവരുന്ന പണപ്പെരുപ്പം സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പറയാം. തൽഫലമായി, സ്വർണത്തിന്റെ വിലയും കൂടുന്നു. 

ലളിതമായി പറഞ്ഞാൽ, രൂപയുടെ മൂല്യം ഇടിയുന്നതും നാണയപ്പെരുപ്പവും സ്വർണവില ഉയരാൻ കാരണമാകുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 70 ലക്ഷം രൂപയുണ്ട്. പണപ്പെരുപ്പം മൊത്തത്തിൽ നിങ്ങളുടെ വാങ്ങാനുള്ള ശേഷി കുറയ്ക്കുമ്പോഴും, സ്വർണം വാങ്ങാനുള്ള ശേഷി രൂപയുമായി തട്ടിച്ചു നോക്കുമ്പോൾ സ്ഥിരവും ശക്തവുമായിരിക്കും.

3. പലിശ നിരക്ക്

പലിശ നിരക്കും സ്വർണവും തമ്മിൽ പ്രതികൂലമായ ബന്ധമുണ്ട്. നിലവിലെ സ്വർണവില രാജ്യത്തിന്റെ പലിശ നിരക്ക് പ്രവണതയുടെ സൂചികയാണ്.

പലിശ നിരക്ക് ഉയരുമ്പോൾ, പണത്തിന്റെ മൂല്യം നേടുന്നതിനും സ്വർണത്തിന്റെ വിതരണം വർദ്ധിപ്പിക്കുന്നതിനും അതിന്റെ വില കുറയ്ക്കുന്നതിനും വേണ്ടി ഇടപാടുകാർ സ്വർണം വിൽക്കാൻ കൂടുതൽ സാധ്യതയുണ്ട്.

കൂടാതെ, ഇന്റർനെറ്റിൽ സ്വർണം വാങ്ങുന്നതും വിൽക്കുന്നതും ഒരിക്കലും എളുപ്പമായിരുന്നില്ല. പലിശനിരക്ക് കുറവായിരിക്കുമ്പോൾ ആളുകളുടെ കൈവശം കൂടുതൽ പണമുണ്ടാകും. ഇത് സ്വർണത്തിന്റെ ആവശ്യകത വർദ്ധിക്കുന്നതിനും തൽഫലമായി വില വർദ്ധനവിനും കാരണമാകും.

4. മൺസൂൺ

ഗ്രാമപ്രദേശങ്ങളിലെ ഡിമാൻഡാണ് സ്വർണത്തിന്റെ ആവശ്യകതയെ സ്വാധീനിക്കുന്നത്. ഇന്ത്യയിൽ സ്വർണവ്യാപാരം ഭൂരിഭാഗവും നടക്കുന്നത് ഗ്രാമീണ വിപണികളിലാണ്. ഇന്ത്യയുടെ വാർഷിക സ്വർണ ഉപഭോഗത്തിന്റെ 60% അതായത്, ഏകദേശം 800-850 ടൺ, ഗ്രാമങ്ങളിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

വർഷകാലം അനുകൂലമായി നല്ല വിളവെടുപ്പ് ലഭിക്കുമ്പോൾ, കിട്ടുന്ന പണം സ്വർണത്തിൽ നിക്ഷേപിക്കപ്പെടുന്നു. ഇത് പിന്നീട് എപ്പോഴെങ്കിലും വർഷകാലം മോശമാകുമ്പോൾ എടുത്ത് ഉപയോഗിക്കാൻ സഹാകമാവുകയും ചെയ്യുന്നു.

5. ഇറക്കുമതി തീരുവ

സ്വർണം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടാത്തതിനാൽ, അത് ഇറക്കുമതി ചെയ്യേണ്ടതായി വരുന്നു. അതിനാൽ ഇറക്കുമതി തീരുവ വില വ്യതിയാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

മറ്റ് രാജ്യങ്ങളിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതി തീരുവകൾ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു.

സ്വർണം വാങ്ങാനോ വിൽക്കാനോ ഉള്ള സെൻട്രൽ ബാങ്കിന്റെ തീരുമാനം ഇടപാടുകളുടെ എണ്ണം കൂട്ടിയതിനാൽ വിപണിയെ സ്വാധീനിച്ചേക്കാം.

6. കറൻസി ഏറ്റക്കുറച്ചിലുകൾ

വിനിമയ നിരക്കുകളുടെ മൂല്യം കാലക്രമേണ ചാഞ്ചാട്ടമുള്ളതും ചില സമയങ്ങളിൽ അസ്ഥിരവുമാകാം. ലോകമെമ്പാടുമുള്ള മറ്റ് കറൻസികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം ഉയരുമ്പോൾ സ്വർണത്തിന്റെ വില US ഡോളറിൽ കുറയുന്നു.

മറ്റ് കറൻസികളിൽ സ്വർണത്തിന് വില കൂടുതലായതിനാലാണ് ഇത് സംഭവിക്കുന്നത്. മറുവശത്ത്, US ഡോളറിന്റെ മൂല്യം കുറയുകയും മറ്റ് കറൻസികളിൽ അതിന്റെ മൂല്യം കുറയുകയും ചെയ്യുമ്പോൾ സ്വർണവില ഉയരുന്നു. അതുകൊണ്ടാണ് പല സ്വർണ നിക്ഷേപകരും US ഡോളറിലും കറൻസി വിനിമയ നിരക്കിലും ശ്രദ്ധ ചെലുത്തുന്നത്.

7. മറ്റ് ആസ്തികളുമായുള്ള ബന്ധം

സെൻസെക്സും സ്വർണ വിലയും തമ്മിൽ വിപരീത ബന്ധമുണ്ട്. സ്റ്റോക്ക് മാർക്കറ്റ് ഉയരുന്നതായി കണ്ടാൽ,  ഭാവിയിൽ ഉയരുന്ന സ്റ്റോക്ക് വിലയിൽ നിന്ന് പ്രയോജനം നേടുന്നതിനായി നിക്ഷേപകർ അവരുടെ ഓഹരി നിക്ഷേപം വർദ്ധിപ്പിക്കുന്നു. ഈ താത്പര്യം മാറുന്നതോടെ, സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും സ്വർണവില കുറയുകയും ചെയ്യുന്നു.

സ്റ്റോക്ക് മാർക്കറ്റ് താഴുകയും കുറച്ച് സമയത്തേക്ക് ഈ പ്രവണത തുടരുമെന്ന് നിക്ഷേപകർ വിശ്വസിക്കുകയും ചെയ്യുമ്പോൾ, അവർ തങ്ങളുടെ അധിക ഫണ്ടുകൾ സ്വർണം പോലുള്ള സുരക്ഷിതമായ ആസ്തികളിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്നു. ഇത് സ്വർണത്തിന്റെ ആവശ്യകതയും വിലയും ഉയരാൻ കാരണമാകുന്നു.

8. ക്രൂഡ് ഓയിൽ വില

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വളരെ അസ്ഥിരമായ ഒരു ക്രയവസ്തുവാണ്. അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോൾ സ്വർണത്തിന്റെ വില ഉയരുന്നു. US ഡോളറിന്റെ ചാഞ്ചാട്ടം സ്വർണത്തെയും ക്രൂഡ് ഓയിലിനെയും ബാധിക്കുന്നു. ദുർബലമായ ഡോളർ മൂല്യം ക്രൂഡ് ഓയിലിന്റെയും സ്വർണത്തിന്റെയും വിലയിൽ നാടകീയമായ വർദ്ധനവിന് കാരണമാകും.

നമ്മുടെ രാജ്യത്തെ സംസ്കാരം, പാരമ്പര്യം, സൗന്ദര്യമോഹം, സാമ്പത്തിക ഭദ്രത എന്നിവയുമായി ഇഴചേർന്നതാണ് സ്വർണത്തിന്റെ ഡിമാൻഡ്. വിലയേറിയ പാരിതോഷികമായി കണക്കാക്കപ്പെടുന്ന സ്വർണം ഒരു ജനപ്രിയ നിക്ഷേപവുമാണ്.

സ്വർണം വാങ്ങാനും സൂക്ഷിക്കാനും തലമുറകളിലേക്ക് കൈമാറാനുമുള്ള കഴിവ് നേട്ടത്തിന്റെ പരകോടിയായി പലരും കണക്കാക്കപ്പെടുന്നു. അതേപോലെ സ്വർണത്തെക്കുറിച്ച് പറയുമ്പോൾ വിവാഹങ്ങളെ നമുക്ക് എങ്ങനെ മറക്കാനാകും?

മുകളിലുള്ള ഘടകങ്ങളെ കുറിച്ച് ചിന്തിച്ച് നിങ്ങളുടെ ആസ്തികൾ പ്രതീക്ഷിക്കുന്ന അപായഹേതുവിനും നിക്ഷേപ തന്ത്രത്തിനും അനുസൃതമാണെന്ന് ഉറപ്പാക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് സ്വർണത്തിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് സമഗ്രമായ ധാരണയുണ്ടെന്ന് ഉറപ്പാക്കുക.

നിങ്ങൾക്ക് ചെറുതായി നിക്ഷേപിച്ച് തുടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, ഡിജിറ്റൽ ഗോൾഡ് തിരഞ്ഞെടുക്കൂ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലെ വർദ്ധിച്ചുവരുന്ന വിശ്വാസവും  ചെലവ്, സുരക്ഷ എന്നിവയുടെ സൗകര്യവും കാരണം ഉപഭോക്താക്കൾ ക്രമേണ ഡിജിറ്റൽ ഗോൾഡിലേക്ക് പോകുന്നുണ്ട്. ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് 24K സ്വർണം എളുപ്പത്തിൽ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. 

ഓരോ തവണയും ആപ്പുകൾ തുറക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിങ്ങളുടെ നിക്ഷേപം തന്നത്താനെ ചെയ്യാനുള്ള ഓപ്ഷൻ പോലും നിങ്ങൾക്കുണ്ട് - Jar app-ൽ.

Jar app, നിങ്ങൾ മിച്ചം പിടിക്കുന്ന പണം ഡിജിറ്റൽ ഗോൾഡിലേക്ക് സ്വയമേവ നിക്ഷേപിക്കുകയും  സുരക്ഷിതമായ ഭാവിക്കായി നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങൾക്ക് ഒരു തുക സെറ്റ് ചെയ്ത് ദിവസവും സ്വർണ നിക്ഷേപം നടത്താവുന്നതാണ്. 

ഉയർന്ന അപകടസാധ്യതയുള്ള മറ്റ് ഉപകരണങ്ങൾക്കിടയിൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് സ്ഥിരത നൽകുന്നതിന് ഡിജിറ്റൽ ഗോൾഡ് ചേർക്കാൻ Jar app ഇന്നുതന്നെ ഡൗൺലോഡ് ചെയ്യുക.

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.