Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ സാമ്പത്തിക സാക്ഷരതയുണ്ടെന്നാണ് സർവേകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ത്രീകളെ പുറകിലേക്ക് വലിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? കൂടുതലറിയാൻ വായിക്കൂ.
ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ, വിദ്യാഭ്യാസവും ജോലിയും സാമൂഹിക വികസനവും പോലുള്ള ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പുരുഷന്മാർക്കൊപ്പം എത്താൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും നിരവധി കാര്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, സാമ്പത്തിക സാക്ഷരത എന്ന ആശയവും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ഇത് എങ്ങനെ സഹായകരമാകുന്നു എന്നതും.
ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് ഫിനാൻഷ്യൽ എഡ്യൂക്കേഷൻ നടത്തിയ വിശദമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മൊത്തം ജനസംഖ്യയ്ക്കുള്ള അറിവിനും അവബോധത്തിനും ഒപ്പമെത്താൻ നല്ലൊരു ശതമാനം സ്ത്രീകൾ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
നമുക്കറിയാവുന്നത് പോലെ, സ്ത്രീകൾക്കാണ് പുരുഷന്മാരെക്കാൾ ആയുർദൈർഘ്യം കൂടുതലെങ്കിലും ഔദ്യോഗിക ജീവിത കാലയളവും വരുമാന നിലവാരവും പെൻഷൻ തുകയും പുരുഷന്മാരെക്കാൾ കുറവാണ്.
ഇവ കണക്കിലെടുത്താൽ, സാമ്പത്തിക സാക്ഷരത ഇല്ലായ്‌മ പുരുഷന്മാരെക്കാൾ സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് മനസ്സിലാക്കാം.
റിട്ടയർമെന്റ് പ്രായം അടുക്കും തോറും സ്ത്രീകളുടെ സമ്പാദ്യം ഏറെക്കുറെയോ പൂർണ്ണമായോ തീരാനുള്ള സാധ്യത വളരെ കൂടുതലാണ്.
റിട്ടയർമെന്റ് പ്രായത്തിലുള്ള വിവാഹിതരല്ലാത്ത അല്ലെങ്കിൽ വിവാഹമോചനം നേടിയ സ്ത്രീകൾക്ക് സ്ഥിര സമ്പാദ്യങ്ങളിൽ നിന്നുള്ള വരുമാനവും തൊഴിൽ കൂട്ടായ്‌മയോടുള്ള അടുപ്പവും കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.
സ്ത്രീകൾ പൊതുവെ റിസ്ക്ക് എടുക്കാൻ തയ്യാറാകാത്തവരാണെന്ന് കരുതപ്പെടുന്നതിനാൽ വളരെ സൂക്ഷിച്ചാണ് അവർ നിക്ഷേപങ്ങൾ നടത്തുന്നത്, ഇതുമൂലം സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ അവർക്ക് ആത്മവിശ്വാസം കുറവാണ്.
സാമ്പത്തിക സാക്ഷരത ഇല്ലായ്‌മയാണ് സ്ത്രീകളുടെ സാമ്പത്തിക ശേഷി കുറയുന്നതിന്റെ പ്രധാന കാരണം, പ്രത്യേകിച്ച് റിട്ടയർമെന്റ് പ്രായമടുക്കുന്നവരിൽ.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത നിലകളിലുള്ള വിദ്യാഭ്യാസമാണ് ലഭിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
പുരുഷന്റെയും സ്ത്രീയുടെയും സാക്ഷരതാ നിലവാരത്തിലുള്ള വിടവ് നികത്താൻ ഇതിനെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണ്.
സമ്പാദ്യത്തെയും നിക്ഷേപ ശീലങ്ങളെയും കുറിച്ച് സ്ത്രീകളെ ബോധവതികളാക്കാൻ ലക്ഷ്യമിട്ടുള്ള വികസന നയങ്ങളുണ്ട്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ സമത്വം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, സാമ്പത്തിക പ്രവർത്തനങ്ങളുടെ ഭാഗമാകാനും തങ്ങൾക്കും കുടുംബത്തിനും വേണ്ടി എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളിൽ ‘തുല്യത’ ഉറപ്പ് വരുത്താനും പുരുഷനും സ്ത്രീക്കും മതിയായത്ര സാക്ഷരത ഒരുപോലെ ആവശ്യമാണ്.
സ്ത്രീകൾക്ക് കുടുംബത്തിൽ പ്രധാനപ്പെട്ട പദവിയാണ് നൽകിയിരിക്കുന്നതെങ്കിലും ഇത് വളരെ സങ്കീർണവുമാണ്. ആദ്യം ഒരു വീട്ടമ്മയാകുക എന്ന ദൗത്യത്തിനുള്ളിലാണ് പലരും ജീവിച്ച് കൊണ്ടിരിക്കുന്നത്. ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതോ സ്വന്തം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതോ പോലും അവരുടെ സമവാക്യത്തിലില്ല.
പ്രത്യേകിച്ച്, ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകളുടെ കാര്യത്തിൽ, സാമ്പത്തിക ക്ഷേമത്തിന് ദൈനംദിന വീട്ടുജോലിയെക്കാൾ പ്രാധാന്യമൊന്നുമില്ല.
ഇതു കൂടാതെ ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇവരിലേക്ക് എത്തിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുന്ന മറ്റനവധി ഘടകങ്ങളുമുണ്ട്.
ഫിനാൻഷ്യൽ ഇൻഡസ്‌ട്രി റെഗുലേറ്ററി അതോറിറ്റി അല്ലെങ്കിൽ FINRA-യുടെ പഠനം അനുസരിച്ച്, സ്ത്രീകൾക്ക് അവരുടെ സമപ്രായത്തിലുള്ള പുരുഷന്മാരെക്കാൾ സാമ്പത്തിക സാക്ഷരത കുറവാണ്.
ആയിരം പുരുഷന്മാരിൽ 29 ശതമാനം പേർ സാമ്പത്തിക സാക്ഷരത നേടുമ്പോൾ ആയിരത്തിൽ 18 ശതമാനം സ്ത്രീകൾക്ക് മാത്രമേ ഇത് ലഭിക്കുന്നുള്ളൂ.
ഇതേക്കുറിച്ച് സർവേ നടത്തിയപ്പോൾ, ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകളാണ് ഇതിൽ കൂടുതലും എന്ന് കാണാൻ കഴിഞ്ഞു.
ഭാവിയിലേക്ക് സാമ്പത്തിക ഭദ്രത വരുത്താൻ തയ്യാറെടുക്കുമ്പോൾ അവർ നേരിടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്? സർവേയുടെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്ന ഘടകങ്ങൾ ഞങ്ങൾ കണ്ടെത്തി.
എന്നാൽ സാമ്പത്തിക സാക്ഷരയുടെ കാര്യത്തിൽ മൂന്നിൽ രണ്ട് ഭാഗങ്ങളെ മാത്രമാണ് സാമ്പത്തികപരമായ അറിവ് ബാധിക്കുന്നത്. മൂന്നാമത്തെ ഭാഗം എന്താണ്?
സാമ്പത്തിക സാക്ഷരതയെ കുറിച്ചുള്ള പരിശോധനകൾ രൂപകൽപ്പന ചെയ്തത് ഒന്നിലധികം ചോയ്‌സുള്ള ഉത്തരങ്ങളുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉത്തരങ്ങൾക്കുള്ള ചോയ്‌സുകളിൽ ഒരെണ്ണം “അറിയില്ല” എന്നതായിരുന്നു.
നാഷണൽ ബ്യൂറോ എക്കണോമിക് റിസർച്ച് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, സാമ്പത്തിക സാക്ഷരതാ പരിശോധനകളിൽ പുരുഷന്മാരെക്കാൾ മോശമായ പ്രകടനമാണ് പല കാര്യങ്ങളിലും സ്ത്രീകൾ കാഴ്‌ച വെച്ചതെന്ന് കണ്ടെത്തി.
കൂടുതൽ തെറ്റുത്തരങ്ങൾ നൽകിയതും “അറിയില്ല” എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്തതും സ്ത്രീകളാണ്.
എന്നാൽ ഇതേ സന്ദർഭത്തിൽ, “അറിയില്ല” ഓപ്ഷൻ ഇല്ലാതിരുന്ന ചോദ്യാവലിയിൽ മിക്ക ശരിയുത്തരങ്ങളും സ്ത്രീകൾ തിരഞ്ഞെടുത്തതായി കണ്ടെത്തി.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ സാമ്പത്തിക സാക്ഷരത കുറവാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്, സാക്ഷരത ഉണ്ടെങ്കിൽ പോലും അവർക്ക് ആത്മവിശ്വാസമില്ല എന്നതാണ് വാസ്തവം.
സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ലിംഗ പദവി അനുസരിച്ചുള്ള ഈ അസമത്വം നിലനിൽക്കുമ്പോൾ തന്നെ ഇതിന് കാരണമാകുന്ന ഘടകങ്ങളിൽ മൂന്നിലൊരു ഭാഗം, സാമ്പത്തിക കാര്യങ്ങളിലുള്ള സ്ത്രീകളുടെ ആത്മവിശ്വാസക്കുറവ് ആണ്.
നിക്ഷേപങ്ങളിലെ റിസ്ക്ക് വൈവിധ്യവൽക്കരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് 55% സ്ത്രീകളും “അറിയില്ല” ഓപ്ഷനാണ് തിരഞ്ഞെടുത്തത്, പുരുഷന്മാരുടെ കാര്യത്തിൽ ഇത് 30% മാത്രമായിരുന്നു.
പിന്നീട് ഇവരോട് റിസ്‌ക്ക് വൈവിധ്യവൽക്കരണവുമായി ബന്ധപ്പെട്ട അതേ ചോദ്യത്തിന്റെ ഒരു ഉത്തരം തിരഞ്ഞെടുക്കാൻ നിർബന്ധിച്ചപ്പോൾ, 82% പുരുഷന്മാരും 73% സ്ത്രീകളും ശരിയുത്തരം തിരഞ്ഞെടുത്തു. ഇവിടെ 9% വ്യത്യാസം പ്രകടമാണ്.
സ്ത്രീ-പുരുഷ സാക്ഷരതയിലെ അസമത്വത്തിന് കാരണമാകുന്ന ഘടകങ്ങളിൽ ഒരെണ്ണം സ്ത്രീകളിലെ ആത്മവിശ്വാസക്കുറവാണ്.
ഇത് ഗൗരവമായെടുക്കേണ്ട കാര്യമാണ്. ഗവേഷകർ പറയുന്നത്, സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വഴി അവരുടെ സാമ്പത്തിക സാക്ഷരത വർദ്ധിപ്പിച്ചാലും “സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള ആത്മവിശ്വാസം തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ സാമ്പത്തിക സാക്ഷരതയിലെ സ്ത്രീ-പുരുഷ അസമത്വം അവസാനിപ്പിക്കാനാകില്ല” എന്നാണ്.
സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകൾ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് തെളിയിക്കുന്നതിൽ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾക്ക് വലിയ പങ്കുണ്ട്.
വികസിത രാജ്യമോ വികസ്വര രാജ്യമോ ആകട്ടെ, മുഴുവൻ രാജ്യങ്ങളിലുമുള്ള പുരുഷന്മാരെക്കാൾ സാമ്പത്തിക കാര്യങ്ങളിൽ കുറഞ്ഞ അറിവും അവബോധവുമാണ് സ്ത്രീകൾക്കുള്ളതെന്നാണ് എല്ലാ ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്.
സാമൂഹിക, സാമ്പത്തികപരമായ അവസരങ്ങൾ ലഭിക്കുന്നതിൽ സ്ത്രീകൾ നേരിടുന്ന തടസ്സങ്ങളുടെ പ്രതിഫലനമാണ് സ്ത്രീകളുടെ സാമ്പത്തികപരമായ ബലഹീനതകൾ എന്നാണ് മുകളിലുള്ള എല്ലാ കാരണങ്ങളും വ്യക്തമാക്കുന്നത്.
വിവാഹിതയായ സ്ത്രീകളുടെ മേൽ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ദൈനംദിന ചെലവുകളും മാത്രം ചുമതലപ്പെടുത്തുമ്പോൾ സാമ്പത്തികമായ കാര്യങ്ങളിൽ അവർക്ക് ലഭിക്കുന്ന അറിവുകൾ പരിമിതമായി തന്നെ തുടരും.
ഈ വിടവ് നികത്തുന്നതിന്, സ്ത്രീകളുടെ സാമ്പത്തികപരമായ ക്ഷേമം മെച്ചപ്പെടുത്താൻ സാമൂഹ്യവും സാമ്പത്തികപരവുമായ അവസരങ്ങൾ, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം എന്നിവയിലെ സ്ത്രീ-പുരുഷ അസമത്വത്തിന് എതിരായതും പരിഹാരം കാണുന്നതുമായ നയങ്ങൾ വികസിപ്പിച്ചെടുക്കണം.
പ്രായം, വിദ്യാഭ്യാസ നിലവാരം, വൈവാഹിക നില, വരുമാന ശേഷി എന്നങ്ങനെയുള്ള എല്ലാ സാമൂഹിക തലങ്ങളിലും സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നു.
ഇതിനെതിരെ പ്രവർത്തിക്കുന്നവരെയും വികസനത്തിന്റെയും നിർവ്വഹണത്തിന്റെയും പ്രക്രിയയുടെ ഭാഗമാകുന്ന മറ്റുള്ളവരെയും സഹായിക്കുന്ന നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇവയാണ് ആ നിർദ്ദേശങ്ങൾ:
1. സ്ത്രീകളുടെ സാമ്പത്തിക അവബോധം മെച്ചപ്പെടുത്തുകയും സാമ്പത്തിക വിദ്യാഭ്യാസം ലഭിക്കുന്നതിൽ അവർ നേരിടുന്ന തടസ്സങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുകയും ചെയ്യുക. കൂടാതെ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കഴിവുകൾ കരസ്ഥമാക്കാനും അവർക്കുള്ള പഠനാവസരങ്ങൾ പരിമിതപ്പെടുത്തുന്ന ഘടകങ്ങളെ നേരിടുന്ന സാംസ്‌കാരികവും സാമൂഹികവും നിയമപരവുമായ മാനദണ്ഡങ്ങൾ സൃഷ്‌ടിക്കാനും അവരെ തയ്യാറാക്കുക.
2. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ, സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള നയ മുൻഗണനകൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുക.
3. സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സ്ത്രീകൾക്കുള്ള അറിവും ആത്മവിശ്വാസവും മനസ്സിലാക്കിക്കൊണ്ട് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും കൂടുതൽ മിച്ചം പിടിക്കാനും വരവ് ചെലവുകൾ കൂട്ടിമുട്ടിക്കാനും കുടുംബത്തിനുള്ളിൽ സാമ്പത്തികപരമായ തീരുമാനങ്ങൾ എടുക്കാനും വിവരങ്ങളും നിർദ്ദേശവും പ്രയാസം കൂടാതെ ആവശ്യപ്പെടാനും സഹായിക്കുന്നതിന് അവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നയങ്ങൾ സ്വീകരിക്കുകയും ചെയ്യുക.
4. സ്ത്രീ-പുരുഷ അസമത്വവും സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന പൊതു, സ്വകാര്യ, സിവിൽ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഏകോപനവും പ്രോത്സാഹിപ്പിക്കുക.
5. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാമ്പത്തിക വിദ്യാഭ്യാസം പകർന്ന് കൊടുക്കാനും നടപ്പിലാക്കാനും സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും സമുദായങ്ങളിലും സ്ത്രീ കൂട്ടായ്‌മകളിലും ‘പഠന അവസരങ്ങളും’ സന്ദർഭങ്ങളും കണ്ടെത്തുക.
സാമ്പത്തിക അറിവിന്റെ അഭാവം മാത്രമല്ല ഈ സ്ത്രീ-പുരുഷ അസമത്വത്തിന് കാരണമാകുന്നത്.
കുറഞ്ഞ വരുമാനവും സാമ്പത്തിക അവസരങ്ങൾ ലഭിക്കാതിരിക്കുന്നതും ഇതിലൊരു പങ്കു വഹിക്കുന്നു. ആത്മവിശ്വാസക്കുറവും പങ്കാളിത്തക്കുറവും സാമ്പത്തിക സാക്ഷരതയിലെ സ്ത്രീ-പുരുഷ സമത്വത്തെ ബാധിക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്.
സ്ത്രീകളിലെ സാമ്പത്തിക സാക്ഷരതയുടെ ആവശ്യകതയെ കുറിച്ചാണ് മുകളിലുള്ള കാരണങ്ങളെല്ലാം വിശദമാക്കുന്നത്.
ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്!