Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
ഓരോ വർഷവും നമ്മുടെ ജീവിതച്ചെലവിൽ 5-7% വർദ്ധിക്കുന്നതാണ് പണപ്പെരുപ്പം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും അന്വേഷിക്കേണ്ടതാണ്.
ആദ്യം രംഗം സജ്ജമാക്കാം. നിങ്ങൾ, 1998-ൽ, ഒരു കപ്പ് കാപ്പി കുടിക്കാൻ ഒരു കഫേയിലേക്ക് പോകുന്നു. ഇതിന് നിങ്ങൾക്ക് വെറും ₹8 ചിലവാകും.
ഇനി ഇപ്പോൾ , നിങ്ങൾ 2021-ൽ അതേ കഫേയിലേക്ക് മടങ്ങുകയാണ്. പഴയപോലെ ഒരു കപ്പ് കാപ്പി ഓർഡർ ചെയ്യുന്നു. എന്നാൽ ഇതിന് നിങ്ങൾക്ക് ₹196 ചിലവാകും (ഓരോ വർഷവും 7% പണപ്പെരുപ്പം കണക്കിലെടുക്കുകയാണെകില്).
വെറും ഒരു കപ്പ് കാപ്പിയുടെ വിലയിലുണ്ടായ ഈ വൻ വർദ്ധനയാണ് പണപ്പെരുപ്പം എങ്ങനെ നിങ്ങൾക്കെതിരായി പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണം.
അതിനാൽ, പണപ്പെരുപ്പം അല്ലെങ്കിൽ സാധാരണക്കാരന്റെ ഭാഷയിൽ 'ജീവിതച്ചെലവിലെ' വർദ്ധനവ് നമ്മൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും ബാധിക്കുന്നു.
ഇന്ത്യയിൽ, ശരാശരി വാർഷിക പണപ്പെരുപ്പ നിരക്ക് മുമ്പ് ഏകദേശം 7% ആയിരുന്നത് ഇപ്പോൾ 2021 ൽ 5.7% ആയി കുറഞ്ഞിരിക്കുന്നു.
കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലുണ്ടായ വർദ്ധനയെയും പണത്തിന്റെ മൂല്യത്തിലുണ്ടായ കുറവിനെയും വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് പണപ്പെരുപ്പം എന്നത്.
ഇത് നിങ്ങളുടെ വാങ്ങുന്നതിനുള്ള ശേഷിയെ കുറയ്ക്കുന്നു. കൗമാരപ്രായത്തിൽ ₹10 എന്നത് നിങ്ങള്‍ക്ക് എത്ര മൂല്യമുള്ളതായിരുന്നു എന്നും ഇപ്പോൾ കുട്ടികൾക്ക് അതിന് എന്ത് മൂല്യമാണ് ഉള്ളതെന്നും ചിന്തിക്കുക.
ഓരോ വർഷവും വിലകൾ വർദ്ധിക്കുന്നു, എന്നാൽ നിങ്ങളുടെ വരുമാനം പണപ്പെരുപ്പത്തിന് അനുസൃതമായി വർദ്ധിക്കുന്നുണ്ടോ? എല്ലാവരുടെ കാര്യവും ഇങ്ങനെയല്ല എങ്കിലും.
ഇത്തരമൊരു സാഹചര്യത്തിലാണ് ഇടത്തരവും താഴ്ന്നതുമായ വരുമാനമുള്ളവര്‍ തങ്ങളുടെ ജീവിതനിലവാരം നിലനിർത്താൻ പാടുപെടുന്നത്.
പണപ്പെരുപ്പം മൂലം നിങ്ങളുടെ പതിവ് ചെലവുകളിൽ 2 മുതൽ 3% വരെ വർദ്ധനവ് ഉണ്ടാകുന്നത് ഹ്രസ്വകാലത്തേക്ക് അത്രയൊന്നും കാര്യമായി തോന്നുന്നില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇങ്ങനെ സംഭവിക്കുന്നത് കാര്യമായ സ്വാധീനം ചെലുത്തും, പ്രത്യേകിച്ച് വിരമിക്കല്‍ ആസൂത്രണം ചെയ്യുമ്പോൾ.
ഇത് വരുമാനവും ചെലവും തമ്മിലുള്ള പോരാട്ടത്തെ കൂടുതൽ ദുഷ്കരമാക്കിയേക്കും. തൽഫലമായി, ഭാവിയിലേക്ക് സ്വരൂപിച്ചു വയ്ക്കുമ്പോള്‍, പണപ്പെരുപ്പത്തെ മറികടക്കുന്ന പ്രശസ്തമായ സ്കീമുകൾ നിങ്ങൾ പരിഗണിക്കേണ്ടതാണ്.
പണപ്പെരുപ്പം ഒരു വലിയ സാമ്പത്തിക ഭീഷണിയാണ്. വിതരണത്തിലും ഡിമാൻഡിലുമുള്ള അസന്തുലിതാവസ്ഥയാണ് പണപ്പെരുപ്പത്തിന്റെ വർദ്ധനവിന് കാരണമാകുന്ന ഏറ്റവും വലിയ ഘടകം.
വിതരണം പരിമിതവും ആവശ്യം കൂടുതലും ആയിരിക്കുമ്പോൾ വിലക്കയറ്റം ഒഴിവാക്കാനാവില്ല. ഉദാഹരണത്തിന്, ബാംഗ്ലൂർ, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഭവന വില കുതിച്ചുയരുന്നത് കണക്കിലെടുക്കുക.
വിതരണത്തിലെ ദൗർലഭ്യം കാരണം ജൈവ പച്ചക്കറികൾക്കും പഴങ്ങൾക്കും വില കൂടുതലാണല്ലോ.
അസംസ്കൃത വസ്തുക്കളും കൂലിയും പോലുള്ള നിർമ്മാണ ചെലവുകൾ വർദ്ധിക്കുന്നതിനനുസരിച്ച് വിലകളും ഉയരുന്നു. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യകത വർദ്ധിച്ചാൽ പണപ്പെരുപ്പം ഉണ്ടാകാം, കാരണം ആളുകൾ അവയ്ക്കായി കൂടുതൽ പണം നൽകാൻ തയ്യാറാകുന്നു.
ഉയർന്ന വില കൊടുക്കാൻ തയ്യാറുള്ളവർ ഉണ്ടെങ്കിൽ എന്തിനാണ് ഒരു സാധനം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്?
അമിതമായ കറൻസി ഒഴുക്കാണ് വില വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. കൂടുതൽ അച്ചടിച്ച പണം സമ്പദ്വ്യവസ്ഥയിലേക്ക് വരുമ്പോൾ കറൻസിയുടെ മൂല്യം കുറയുന്നു.
അതെ! നിങ്ങളുടെ പോർട്ട്ഫോളിയോയുടെ ഗണ്യമായ ഭാഗം സ്ഥിരവരുമാന ഉപകരണങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, പണപ്പെരുപ്പം നിങ്ങൾക്ക് ഒരു വലിയ നഷ്ടസാധ്യതയാണ്.
വാസ്തവത്തിൽ, നിങ്ങൾക്ക് ധാരാളം പണമോ പണതുല്യമായ മൂല്യങ്ങള്‍ ഉള്ളവയോ ഉണ്ടെങ്കിൽ അത് നിങ്ങളെ കൂടുതൽ ബാധിക്കും. കൂട്ടുപലിശ കൊണ്ടുവരുന്നത് പണപ്പെരുപ്പം ഇല്ലാതാക്കുമെന്നാണ് പൊതുവെയുള്ള അനുമാനം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, പണപ്പെരുപ്പം കൂട്ടുപലിശ സമ്പ്രദായത്തിന്റെ അതായത് കോമ്പൌണ്ട് ഇൻ്ററസ്റ്റിന് വിപരീതമാണ്, അതായത് ഡീകോമ്പൌണ്ട് ഇൻ്ററസ്റ്റ്.
ഓരോ വർഷവും പണപ്പെരുപ്പം മുൻവർഷത്തെ പണപ്പെരുപ്പത്തിന് മുകളിൽ കൂടിച്ചേർന്നതിനാൽ, അതിന്റെ ഫലം കൂട്ടുപലിശയ്ക്ക് സമാനമാണ്.
ഇനിപ്പറയുന്ന സാഹചര്യം പരിഗണിക്കുക: പ്രതിവർഷം 8% നൽകുന്ന ഒരു നിക്ഷേപത്തിൽ നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നു. അതേ സമയം, ശരാശരി 8% വാർഷിക വേഗതയിൽ വിലകൾ വർദ്ധിക്കുന്നു.
നിങ്ങളുടെ കൂട്ടുപലിശ രീതിയിലുള്ള റിട്ടേണുകള്‍ ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തിനൊപ്പം തന്നെ തുടരും.
മൊത്തം തുക വർദ്ധിക്കുമെങ്കിലും, അത് കൊണ്ട് നിങ്ങൾക്ക് പൂർത്തിയാക്കാമെന്നു പ്രതീക്ഷിക്കുന്ന തുക ഉണ്ടാകില്ല. അങ്ങനെ, പത്ത് വർഷത്തിന് ശേഷം, നിങ്ങളുടെ ഒരു ലക്ഷം രൂപ 2.16 ലക്ഷമായി വളരും.
എന്നിരുന്നാലും, നിങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങാമായിരുന്ന ഇനങ്ങൾക്ക് ഇപ്പോൾ നിങ്ങൾക്ക് ശരാശരി ₹2.16 ലക്ഷം ചിലവാകും. ഫലത്തിൽ, നിങ്ങളുടെ ₹1 ലക്ഷത്തിന് ഇപ്പോൾ പത്ത് വർഷം മുമ്പുള്ളതിനേക്കാൾ വാങ്ങുന്നതിനുള്ള ശേഷി കുറവാണ്.
നിങ്ങളുടെ പക്കലുള്ള പണത്തിന്റെ അളവിലെ വർദ്ധനവ്, വിലനിർണ്ണയത്തിലെ വർദ്ധനവ് മൂലം പൂർണ്ണമായും അസാധുവാക്കപ്പെടുന്ന ഒരു മരീചിക മാത്രമാണ്.
പണപ്പെരുപ്പം ക്രമീകരിക്കാനുള്ള കഴിവില്ലായ്മ വ്യാപകമായ പ്രശ്നമാണ്. ആളുകൾ നാമമാത്രമായ രീതിയിൽ ചിന്തിക്കുന്നു, പണപ്പെരുപ്പത്തിന്റെ ഭാവി ആഘാതം ആന്തരികവൽക്കരിക്കുന്നത് ബുദ്ധിമുട്ടാണ്.
യഥാർത്ഥത്തിൽ, പണപ്പെരുപ്പം കുറഞ്ഞ സമ്പദ്വ്യവസ്ഥയായി മാറുക എന്നതാണ് ഇതിനുള്ള പരിഹാരം. എന്നാൽ അത് പരിഗണനയ്ക്ക് അപ്പുറത്ത് ഇല്ലാത്തതായതിനാൽ, നിങ്ങളെപ്പോലുള്ള സമ്പാദ്യക്കാരും നിക്ഷേപകരും പണപ്പെരുപ്പത്തെ നേരിടാൻ എല്ലാ സമയത്തും മാനസികമായി തയ്യാറായിരിക്കണം. കാരണം, പണപ്പെരുപ്പം ഒഴിവാക്കാനാവാത്ത ഒന്നാണ്.
പണപ്പെരുപ്പം നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളെയും എങ്ങനെ സ്വാധീനിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാൽ അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാം:
നിങ്ങളുടെ കുടുംബ ബജറ്റ് വീണ്ടും വീണ്ടും കണക്കാക്കേണ്ടതുണ്ട്. ആവശ്യങ്ങൾക്കും അധിക കാര്യങ്ങൾക്കുമായി നടത്തുന്ന ചെലവുകൾ പരിശോധിക്കുക.
ഓപ്ഷനുകൾ പരിശോധിച്ച് എവിടെ വെട്ടിക്കുറയ്ക്കാമെന്ന് പരിശോധിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ചില സബ്സ്ക്രിപ്ഷൻ സേവനങ്ങൾ ഒഴിവാക്കുന്നത് എന്നിങ്ങനെ നിങ്ങൾക്ക് അനുയോജ്യമായതെന്തും പരിമിതപ്പെടുത്തുക.
നിങ്ങളുടെ വരുമാനത്തിന്റെ ഒരു പ്രത്യേക ശതമാനമായി നിങ്ങളുടെ കുടുംബ ബജറ്റ് നിലനിർത്തുന്നത് ട്രാക്കിൽ തുടരാനുള്ള മറ്റൊരു സമീപനമാണ്.
ഉദാഹരണത്തിന്, നിങ്ങൾ ₹50,000 സമ്പാദിക്കുന്നു കൂടാതെ നിങ്ങളുടെ വീട്ടുചെലവ് ₹30,000 ആണെങ്കിൽ, അത് നിങ്ങളുടെ ശമ്പളത്തിന്റെ 60% ആയി മാറും.
വിവേചനാധികാരത്തിലൂടെ ചെലവുകൾ കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ വരുമാനത്തിന്റെ 60% ത്തില്‍ നിങ്ങളുടെ വീട്ടിലെ ചെലവുകൾ നിലനിർത്താൻ നിങ്ങൾക്ക് സാധിക്കണം.
കൂടാതെ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തയ്യാറാക്കുമ്പോള്‍, പണപ്പെരുപ്പം മനസ്സിൽ വയ്ക്കുക.
പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗമാണിത്. നല്ല അടിസ്ഥാനരീതികളുള്ള സ്ഥാപനങ്ങൾക്ക് പണപ്പെരുപ്പത്തെ ചെറുക്കാനും ലാഭം ഉണ്ടാക്കാൻ തുടങ്ങാനും സാധിക്കും. അതിനാൽ ഇവ നിക്ഷേപത്തിനുള്ള നല്ല കമ്പനികളായി മാറുന്നു.
ഓഹരികളിൽ നിക്ഷേപിക്കുന്നത് അപകടകരമാണെന്ന് എല്ലാ നിക്ഷേപകരെയും പഠിപ്പിക്കുന്നു. എന്നിരുന്നാലും, പണപ്പെരുപ്പം വലിയ അപകടസാധ്യതയാണെന്ന് മനസ്സിലാക്കാൻ അൽപ്പം ചിന്തിച്ചാൽ മതി.
കൂടാതെ, പണപ്പെരുപ്പം നിലനിർത്താനും അതിന് മുകളിൽ യഥാർത്ഥ ലാഭം നേടാനും, നിങ്ങൾ പണപ്പെരുപ്പത്തിനൊപ്പം ഉയരുന്ന ഏതെങ്കിലും രീതിയില്‍ നിക്ഷേപിക്കണം.
നിങ്ങൾക്ക് ദീർഘകാലത്തേക്ക് ഒരു SIP (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)-യിൽ പണം നിക്ഷേപിക്കാവുന്നതാണ്, ഇത് വിപണിയിലെ കയറ്റ ഇറക്കങ്ങളെയും പണപ്പെരുപ്പത്തെയും നേരിടാൻ നിങ്ങളെ സഹായിക്കും.
പണപ്പെരുപ്പത്തെ ചെറുക്കാൻ പര്യാപ്തമായ ശക്തമായ വരുമാനം നൽകുന്ന നിരവധി മ്യൂച്വൽ ഫണ്ടുകളുണ്ട്..
സ്വർണ്ണം, വെള്ളി തുടങ്ങിയ ചരക്കുകൾ ചരിത്രപരമായി പണപ്പെരുപ്പത്തിനെതിരെ ഉപയോഗിച്ചിരുന്നതായി നമുക്കെല്ലാവർക്കും അറിയാം. ഒരു കറൻസിയുടെ മൂല്യം കുറയുമ്പോൾ, നിക്ഷേപകർ സുരക്ഷിതമായ ഒരു സങ്കേതത്തിൽ അഭയം തേടുന്നു, അതാണ് സ്വർണ്ണം.
ഇത് പണപ്പെരുപ്പത്തേക്കാൾ ഉയർന്ന വരുമാനം നൽകുന്നു. നിക്ഷേപകന്റെ പോർട്ട്ഫോളിയോയുടെ 10-20% സ്വർണമായിരിക്കേണ്ടതാണ്.
ഇത് ഒരു ദീർഘകാല നിക്ഷേപമായി കണക്കാക്കണം, നിങ്ങൾക്ക് നിക്ഷേപമായി സ്വർണം ഇതിനകം ഇല്ലെങ്കിൽ, ഗോൾഡ് ETF-കൾ, ഗോൾഡ് മ്യൂച്വൽ ഫണ്ട് സേവിംഗ്സ് സ്കീമുകൾ, അല്ലെങ്കിൽ ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ ഓപ്ഷനായ ഡിജിറ്റൽ ഗോള്‍ഡ് എന്നിവയിൽ നിക്ഷേപിച്ച് നിങ്ങളുടെ ഹോൾഡിംഗുകൾ ക്രമേണ വർദ്ധിപ്പിക്കാവുന്നതാണ്.
തുടർച്ചയായി പണപ്പെരുപ്പത്തിൽ നിന്ന് നിങ്ങളെ സംരക്ഷിച്ചുകൊണ്ട് ഡിജിറ്റൽ ഗോള്‍ഡിലേക്ക് നിങ്ങളുടെ പണം സ്വയമേവ നിക്ഷേപിച്ച് പണപ്പെരുപ്പം തടയാൻ Jar നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ ഓൺലൈൻ ഇടപാടുകളിൽ നിന്ന് നിങ്ങളുടെ സ്പെയർ ചെയ്ഞ്ചില്‍ നിക്ഷേപിക്കുന്നതിലൂടെ ഇത് പ്രക്രിയ വളരെ എളുപ്പമാക്കുന്നു. അതിനാൽ, നിക്ഷേപം നിങ്ങൾക്ക് ഒരു ഭാരമായി തോന്നില്ല.
ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറും. Jar ആപ്പിലൂടെ നിങ്ങളുടെ പണം സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ തുടങ്ങൂ - പണപ്പെരുപ്പത്തിന് ഒരു ചുവട് മുന്നിട്ട് നില്ക്കൂ.