Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
സാമ്പത്തിക കെണിയിൽ അകപ്പെട്ടിരിക്കുകയാണോ? രക്ഷപ്പെടാനുള്ള മാർഗ്ഗമൊന്നും അറിയില്ലേ? ഇതിൽ നിന്നും പുറത്ത് കടക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ വായിക്കൂ.
എന്താണ് കടക്കെണി എന്ന് മനസ്സിലാക്കാൻ നമുക്കൊരു ചെറിയ കഥയിൽ നിന്ന് ആരംഭിക്കാം. നിങ്ങളുടെ വരുമാനം 10,000 രൂപയാണെന്നും അത് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ തുകയല്ലെന്നും കരുതുക.
നിങ്ങൾക്ക് ഒരു മുന്തിയ ഇനം വാച്ചോ ഐഫോണോ വാങ്ങണമെന്നിരിക്കട്ടെ. അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ വായ്പാ സഹായങ്ങൾ നേടുന്നു.
മാസം 5,000 രൂപ EMI-യ്ക്ക് നിങ്ങൾ ബാങ്ക് ലോൺ എടുക്കുന്നു. വരും മാസങ്ങളിൽ നിങ്ങൾക്ക് 10,000 രൂപ വീണ്ടും ലഭിക്കുന്നുണ്ടെങ്കിലും അതിൽ പകുതി തുക ലോൺ അടവായി പോകുന്നതിനാൽ നിങ്ങൾക്കത് തികയാതെ വരുന്നു, തുടർന്ന് നിങ്ങൾ വീണ്ടും വായ്പയ്ക്ക് അപേക്ഷിക്കുന്നു.
അങ്ങനെ ഇത് പിന്നെയും ആവർത്തിക്കാൻ ഇടയാകുന്നു. വായ്പകൾ കൃത്യസമയത്തിനുള്ളിൽ തിരിച്ചടയ്ക്കാത്ത പക്ഷം അത് നിങ്ങൾക്ക് കണക്കെണി വരുത്തി വയ്ക്കും.
മുൻപെടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും പുതിയ വായ്പകൾ എടുക്കുന്നത് തുടരുകയും ചെയ്യുന്നതിലൂടെ നിങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെടും, ഇതിനെയാണ് കടക്കെണി എന്ന് പറയുന്നത്.
മിച്ചം പിടിക്കുന്നതും നിക്ഷേപങ്ങൾ നടത്തുന്നതും ആസൂത്രണം ചെയ്യുന്നത് പോലെ, സാമ്പത്തികമായി പ്രാപ്തി നേടേണ്ടതിനുള്ള മറ്റൊരു പ്രധാനപ്പെട്ട മാനദണ്ഡമാണ് കടം തിരിച്ചടയ്ക്കൽ ആസൂത്രണം ചെയ്യുന്നതും.
ഇത് കടം അവസാനിപ്പിക്കാനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കാനും നിങ്ങളെ സഹായിക്കും.
കടബാദ്ധ്യതകളുടെ ചങ്ങലയ്ക്കുള്ളിൽ കുടുങ്ങിപ്പോകുന്നതിനെ കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടി വരില്ല. ആദ്യം, കടക്കെണി എന്താണെന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ വായ്പാ കുടിശ്ശികകൾ അടച്ച് തീർക്കാൻ വീണ്ടും കടമെടുക്കുമ്പോഴാണ് കടക്കെണി ഉണ്ടാകുന്നത്.
നിങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത വിധം കടം വർദ്ധിക്കുകയും തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് നിങ്ങൾ കടക്കെണിയിൽ അകപ്പെടുന്നു എന്ന് പറയുന്നത്.
നമുക്ക് ഇതെങ്ങനെ കണക്കാക്കാം? കടക്കെണിയെ കുറിച്ച് സൂചന ലഭിക്കാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്.
1. EMI-ശമ്പളം അനുപാതം: നമുക്കൊരു ഉദാഹരണം നോക്കാം, നിങ്ങളുടെ EMI 10,000 രൂപയും കയ്യിൽ ലഭിക്കുന്ന ശമ്പളം 20,000 രൂപയുമാണെങ്കിൽ നിങ്ങളുടെ EMI അനുപാതം 0.5 ആണ്. സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത് ഇത് 0.3-യിൽ കുറവായിരിക്കണം എന്നാണ്.
2. വായ്പ-ആസ്തി അനുപാതം: 25 ലക്ഷം നിലവിൽ ലോൺ ബാലൻസുള്ളപ്പോൾ നിങ്ങൾ 10 ലക്ഷം കൂടി വായ്പ എടുക്കുകയാണെങ്കിൽ നിങ്ങളുടെ വായ്പ-ആസ്തി അനുപാതം 2.5 ആകും. ഈ അനുപാതം 0.5-നുള്ളിൽ നിലനിർത്തണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.
ഈ സാഹചര്യത്തിൽ, നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനോ ലോൺ തുക കുറയ്ക്കാനോ ഉള്ള മറ്റ് മാർഗ്ഗങ്ങൾ തേടി നിങ്ങളുടെ ആസ്തി വർദ്ധിപ്പിക്കേണ്ടി വരും. അല്ലാത്തപക്ഷം ഈ കടക്കെണിക്കുള്ളിൽ നിങ്ങൾ അകപ്പെടും.
ഒരു വായ്പാ സ്ഥാപനത്തിൽ നിന്ന് നിങ്ങളൊരു ലോൺ എടുക്കുമ്പോൾ രണ്ട് ഘടകങ്ങളാണ് ഉടലെടുക്കുന്നത് - പ്രിൻസിപ്പൽ ലോൺ തുകയും (നിങ്ങൾക്ക് ലഭിക്കുന്ന തുക) പലിശയും (പ്രിൻസിപ്പൽ ലോൺ തുകയ്ക്ക് ബാങ്ക് ഈടാക്കുന്ന തുക).
നിങ്ങളുടെ പ്രിൻസിപ്പൽ തുക കുറയാൻ ആരംഭിക്കുമ്പോൾ ലോൺ തിരിച്ചടയ്ക്കുന്നതിലൂടെ നില ഉറപ്പിക്കാനാകും. പക്ഷേ അതിലും ഒരു പ്രശ്നമുണ്ട്.
നിങ്ങൾ തുടർച്ചയായി ലോൺ തിരിച്ചടയ്ക്കുമ്പോൾ, പ്രിൻസിപ്പൽ തുകയ്ക്കും പലിശയ്ക്കും നിങ്ങൾ ഇൻസ്റ്റാൾമെന്റ് സൃഷ്ടിക്കുകയാണ്.
മിക്ക ലോണുകൾക്കും തവണകളായി തിരിച്ചടയ്ക്കുന്ന ഘടനയാണുള്ളത് എന്നതാണ് ഇതിന്റെ അടിസ്ഥാനം.
ഒരു നിശ്ചിത കാലയളവിലേക്ക്, നിശ്ചിത ഇൻസ്റ്റാൾമെന്റുകളായി വേണം ലോൺ തിരിച്ചടക്കേണ്ടത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങൾ നടത്തുന്ന ഓരോ ഇൻസ്റ്റാൾമെന്റുകളും നിങ്ങളുടെ ലോണിനും അതിന്റെ പലിശയ്ക്കും ബാധകമാണ്.
നിങ്ങൾക്ക് ഇൻസ്റ്റാൾമെന്റുകൾ നടത്താനാകാത്ത സാഹചര്യം വരുമ്പോൾ നിങ്ങളൊരു ബാദ്ധ്യതയ്ക്കുള്ളിൽ അകപ്പെടാനാണ് സാധ്യത. എങ്ങനെ?
പ്രിൻസിപ്പൽ തുക കുറയാതിരിക്കുകയും പലിശ കൂടുകയും ചെയ്യുമ്പോൾ ലോൺ തിരിച്ചടയ്ക്കുന്നത് പ്രയാസകരമാക്കുന്നു.
നിങ്ങൾ കെണിയിൽ അകപ്പെട്ട് പോയേക്കാവുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്. ഇവയിൽ ഏതെങ്കിലുമായി നിങ്ങൾക്ക് സാമ്യം തോന്നുന്നുണ്ടെങ്കിൽ, നിങ്ങളുടെ ചെലവുകൾ പരിശോധിക്കാനുള്ള സമയമാണിത്.
● ഒന്നോ അതിലധികമോ തവണ നിങ്ങളുടെ കെഡിറ്റ് കാർഡ് പരിധി കവിഞ്ഞു
● നിങ്ങളുടെ വരുമാനത്തിന്റെ 70%-ൽ കൂടുതൽ പതിവു ചെലവുകളിലേക്ക് പോകുന്നു
● നിങ്ങൾക്ക് പണം മിച്ചം പിടിക്കാനാകുന്നില്ല
● നിങ്ങൾക്ക് നിരവധി ലോണുകളുണ്ട്
● വരുമാനത്തിന്റെ 50%-ൽ കൂടുതൽ EMI-കളിൽ അടയ്ക്കുന്നു
● ലോൺ അപേക്ഷകൾ നിരസിക്കപ്പെടുന്നു
1. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി കവിഞ്ഞു: ആവശ്യമുള്ളപ്പോഴെല്ലാം ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കാൻ വളരെ എളുപ്പമാണ്. അടുത്തിടെയൊന്നും ആ തുകയെ കുറിച്ച് ഓർത്ത് തല പുകയ്ക്കേണ്ടി വരുന്നില്ല. എപ്പോഴെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി പൂർണമായും നിങ്ങൾ ഉപയോഗിച്ച് തീർത്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് സാമ്പത്തിക അടിത്തറ ഇല്ലെന്നും സാമ്പത്തിക കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കുക. സൂക്ഷിക്കുക - നിങ്ങൾ കടക്കെണിയിൽ അകപ്പെട്ടേക്കാം!
2. നിങ്ങളുടെ വരുമാനത്തിന്റെ 50%-ലധികം EMI-കളിലേക്ക് പോകുന്നത്: വായ്പാ സഹായങ്ങളും ലോണുകളും എളുപ്പം ലഭ്യമായതിനാൽ നിരവധിയാളുകൾ മതിവരാത്ത രീതിയിൽ ചെലവാക്കുന്നു. ആകർഷകമായ വിൽപ്പനകളിലും കനത്ത കിഴിവുകളിലും ഓഫറുകളിലും ആകർഷിക്കപ്പെടുകയും EMI-യുടെ സഹായത്തോടെ വിലകൂടിയ സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ ഈ EMI-കൾ ചെറിയ തുകയായി തോന്നുമെങ്കിലും അവയെല്ലാം കൂടിച്ചേരുമ്പോൾ അതൊരു വലിയ തുകയായി മാറുകയും തുടർന്ന് പ്രധാനപ്പെട്ട മറ്റ് കാര്യങ്ങൾക്ക് നിങ്ങൾക്ക് ആവശ്യത്തിന് പണമില്ലാതെ വരികയും ചെയ്യും. EMI തുക നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനത്തോട് അടുക്കുകയാണെങ്കിൽ അതൊരു ചുവപ്പ് കൊടിയാണ്. നിങ്ങൾ കടക്കെണിയുടെ ഇരയാകാൻ പോവുകയാണെന്നുള്ള മുന്നറിയിപ്പാണിത്.
3. നിങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനത്തെക്കാൾ കൂടുതലുള്ള പതിവു ചെലവുകൾ: EMI മാത്രമല്ല നിങ്ങൾക്കുള്ള സാമ്പത്തിക പ്രതിബദ്ധത; ഓരോ മാസവും നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ട മറ്റ് പതിവു ചെലവുകളുമുണ്ട്. സ്കൂൾ ഫീസും ഗ്യാസ്, വൈദ്യുതി ബില്ലുകളും വാടകയും എല്ലാം ഇതിൽ ഉൾപ്പെടും. അവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ള ഈ ചെലവ് നിങ്ങളുടെ വരുമാനത്തിന്റെ പകുതിയിൽ കൂടുതലാകരുത്. ഇത് വരുമാനത്തിന്റെ 70%-ൽ കൂടുതലാണെങ്കിൽ, നിങ്ങൾ ക്രമേണ കടക്കെണിയിൽ അകപ്പെടും എന്നറിയുക്കുന്നതിനുള്ള ചുവന്ന കൊടിയാണിത്. വിവിധ ചെലവുകൾക്കും വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾക്കും നിങ്ങളുടെ വരുമാനത്തിന്റെ 30% ചെലവഴിക്കാമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.
4. നിരവധി ലോണുകൾ: ഒരു മാസം പല തവണകളായി ഒന്നിലധികം ലോണുകൾ അടയ്ക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് പ്രയാസകരമായ കാര്യമായിരിക്കും. ഇത് നിങ്ങളെ തളർത്തുക മാത്രമല്ല, തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ എത്തിക്കുകയും ചെയ്യും. മാത്രമല്ല, ഒന്നിലധികം ലോണുകൾ കാരണം നിങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം നഷ്ടമാകുകയും ചെയ്യും.
5. സമ്പാദ്യങ്ങൾക്ക് വേണ്ടി നീക്കി വയ്ക്കാൻ പണമില്ലാതെ വരുന്നത്: ഓരോ മാസവും ഭീമമായ തുക തിരിച്ചടയ്ക്കേണ്ടി വരുന്നതിനാൽ എല്ലാ മാസവും മിച്ചം വയ്ക്കാനാകില്ല എന്നതാണ് മറ്റൊരു പ്രധാന കാരണം. കടക്കാരായി മാറുന്നതിന്റെ മറ്റൊരു സൂചനയാണിത്. നിങ്ങളുടെ കടങ്ങളും സ്ഥിര ചെലവുകളും തമ്മിൽ ഒരു ബാലൻസ് ഉണ്ടായിരിക്കണം.
6. നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കപ്പെടുന്നത്: നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ കടക്കെണിയിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും എത്രയും വേഗം അതിൽ നിന്ന് കര കയറേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്ന അന്തിമ ചുവപ്പ് പതാകയാണിത്. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ ലോണിന് അർഹനാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാറുണ്ട്. അവർ നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുമ്പോൾ മറ്റൊരു ലോണിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത വിധം നിങ്ങൾ കടക്കെണിയിലാണെങ്കിൽ, തുടർന്ന് കടമെടുക്കാൻ നിങ്ങൾക്ക് യോഗ്യതയില്ലാതെ വരും. ഒരുപക്ഷേ കടം നൽകിയാലും, വളരെ ഉയർന്ന പലിശ നിരക്കിലായിരിക്കും എന്നതിനാൽ അത് സാവധാനം നിങ്ങളെ കടക്കെണിയിൽ എത്തിക്കും. പിന്നീട് കര കയറാൻ വളരെ കുറച്ച് സാധ്യത മാത്രമാണുള്ളത്, ചിലപ്പോൾ അതും കാണില്ല.
1. ഇതിന് കാരണമാകുന്ന പ്രശ്നം മനസ്സിലാക്കുക: എപ്പോഴെങ്കിലും കടബാദ്ധ്യതയിൽ അകപ്പെടുകയാണെങ്കിൽ അതിനെ മറികടക്കാൻ സഹായിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചുവടെ നൽകുന്നു:
സ്ഥിതി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം?
● നിങ്ങൾക്ക് കടബാദ്ധ്യത ഉള്ള കാര്യം അംഗീകരിക്കുക
● കടക്കെണിയിലേക്ക് നയിക്കുന്ന കാര്യങ്ങളും കാരണങ്ങളും വിശകലനം ചെയ്യുക
● ഈ കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു പ്ലാൻ തയ്യാറാക്കുക
● ഒരു ബജറ്റിന് രൂപം നൽകി നിങ്ങളുടെ ആവശ്യങ്ങളും ചെലവുകളും ആസൂത്രണം ചെയ്യുക
2. ഒരു ബജറ്റ് തയ്യാറാക്കി നിങ്ങളുടെ ആവശ്യങ്ങൾ തരം തിരിക്കുക: നിങ്ങളുടെ ബജറ്റും കടബാദ്ധ്യതയുടെ സാഹചര്യവും നന്നായി വിശകലനം ചെയ്ത് കഴിഞ്ഞാൽ, ഏറ്റവും പ്രധാനപ്പെട്ടതും അത്ര പ്രധാനമല്ലാത്തതും അനിവാര്യമല്ലാത്തതുമായ ആവശ്യങ്ങൾ തരം തിരിക്കാനാകും.
● മുൻഗണന നൽകേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
● കടം തിരിച്ചടയ്ക്കേണ്ടതിന് ആയിരിക്കണം ആദ്യ പരിഗണന നൽകേണ്ടത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിൽ ശാശ്വതമായ പോസിറ്റീവ് സ്വാധീനം ചെലുത്തും.
● നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെടുകയും വീണ്ടും പ്രാപ്തരാകുകയും ചെയ്യുന്നത് വരെ, അത്യാവശ്യമില്ലാത്തതും അനാവശ്യവുമായ കാര്യങ്ങൾക്ക് ചിലവഴിക്കുന്നത് പരിമിതപ്പെടുത്തുക.
3. കടബാദ്ധ്യത ഏകീകരിക്കുന്നതിനുള്ള ലോൺ തിരഞ്ഞെടുക്കാം: ഒരു മാസത്തിലെ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത കടങ്ങൾ അടയ്ക്കുന്നുണ്ടെങ്കിൽ, പലിശ കുറഞ്ഞ പേഴ്സണൽ ലോണോ കടം ഏകീകരിക്കുന്നതിനുള്ള ലോണോ നേടി ഉയർന്ന പലിശയുള്ള നിങ്ങളുടെ കടം ഏകീകരിക്കാനും ശ്രമിക്കാം.
ഇത് നിങ്ങളെ ഈ കാര്യങ്ങൾക്ക് സഹായിക്കും:
● പലിശ ഇനത്തിൽ പണം ലാഭിക്കാൻ
● യഥാസമയം EMI കൃത്യമായി അടയ്ക്കാൻ
● കൂടുതൽ വേഗത്തിൽ കടം തീർക്കാൻ
● നിങ്ങളുടെ സാമ്പത്തിക ശക്തി വീണ്ടെടുക്കാൻ
4. പേയ്മെന്റുകൾ സ്വയമേവ ഈടാക്കുന്ന രീതിയിൽ സജ്ജീകരിക്കുക: കടം വാങ്ങുന്നയാൾ എന്ന നിലയിൽ നിങ്ങളുടെ ലോൺ EMI യഥാസമയം തിരിച്ചടയ്ക്കേണ്ടത് നിങ്ങളുടെ കടമയാണ്. വായ്പ നൽകിയവരോട് നിങ്ങൾക്കുള്ള സാമ്പത്തിക പ്രതിബദ്ധതയാണ് ഇത്. തിരിച്ചടവിൽ സ്ഥിരത ഉറപ്പാക്കാൻ നിങ്ങളുടെ പേയ്മെന്റുകൾ ഓട്ടോമേറ്റ് ചെയ്യാനും നിങ്ങൾക്ക് കഴിയും. ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ഒരു ECS മാൻഡേറ്റ് സജ്ജീകരിച്ച് പേയ്മെന്റ് സ്വയമേവ സജ്ജീകരിക്കുന്നതിൽ വിവിധ ഗുണങ്ങളുമുണ്ട്:
● പേയ്മെന്റുകൾ യഥാസമയം നടത്താൻ സഹായിക്കുന്നു
● ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുന്നു
● കൃത്യസമയത്ത് പണമടയ്ക്കുന്നത് കടം വേഗത്തിൽ കുറയ്ക്കാനും പലിശ ഇനത്തിൽ ലാഭിക്കാനും പിഴകളും ലേറ്റ് ഫീസും ഒഴിവാക്കാനും സഹായിക്കും.
5. കൂടുതൽ കടമെടുക്കുന്നത് ഒഴിവാക്കുക: നിങ്ങൾ അനിയന്ത്രിതമായി കടമെടുത്തിട്ടുണ്ടെങ്കിൽ കൂടുതൽ കടമെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിന്റെ അനുപാതം 40%-ൽ കൂടരുതെന്ന നിയമം വയ്ക്കണം. ഇതിന് ശ്രമിച്ചില്ലെങ്കിൽ നിങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായേക്കും.
6. വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തിരയുക: കടത്തിൽ നിന്ന് കരകയറാനുള്ള ഒരേയൊരു വഴി കൂടുതൽ വരുമാനം നേടുക എന്നതാണ്. വരുമാനം കൂടുന്നതനുസരിച്ച് നിങ്ങളുടെ സാമ്പത്തിക ഭദ്രതയും കൂടുന്നതിനാൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും കടബാദ്ധ്യതകൾ തീർക്കാനാകും.
7. ചിലവ് കൂടിയ ലോണുകൾ ആദ്യം അടച്ച് തീർക്കുക: കടം ഏകീകരിക്കുന്നത് പരിഗണിക്കുന്നില്ലെങ്കിൽ, കടങ്ങൾ വ്യത്യസ്തമായി അടയ്ക്കാൻ തന്നെ തീരുമാനിക്കാം (ഒരു സമയം ഒരു കടബാദ്ധ്യത മാത്രമേ ഉണ്ടാകാവൂ എന്ന് ഓർമ്മിക്കുക). ആസൂത്രണം ചെയ്ത്, ചെലവേറിയ ലോൺ ആദ്യം അടയ്ക്കുക.
8. പതിവായി നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുക: കടമെടുക്കുന്നയാളുടെ മുഖമുദ്രയാണ് കെഡിറ്റ് സ്കോർ.നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750-ന് മുകളിലാണെങ്കിൽ അഭിനന്ദനങ്ങൾ! മികച്ച വായ്പാ സ്ഥാപനങ്ങൾ അന്വേഷിക്കുന്ന പ്രീമിയം ആളുകളിൽ ഒരാളാണ് നിങ്ങൾ. മികച്ച പലിശ നിരക്കുകളും മികച്ച ലോൺ ടീമുകളും ആരോഗ്യകരമായ സാമ്പത്തിക ഭാവിയും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എപ്പോഴും സൂക്ഷ്മമായി നിരീക്ഷിക്കണം. ഒരു ലോൺ അക്കൗണ്ടിന്റെ ഓരോ 3 മാസത്തിലുമുള്ള ക്രെഡിറ്റ് റിപ്പോർട്ട് അഭ്യർത്ഥിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. റെക്കോർഡുകൾ ശരിയായി പൂരിപ്പിച്ചിട്ടുണ്ടോ എന്ന് നിങ്ങൾ പരിശോധിക്കണം.
9. വിദഗ്ദ്ധ സഹായം നേടുക: കടക്കെണിയിൽ നിന്ന് സ്വയം കരകയറുന്നത് ചിലപ്പോൾ അത്യന്തം വിഷമകരമായിരിക്കാം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ വിഷമിക്കേണ്ട, നിങ്ങളുടെ ജീവിതം എളുപ്പമാക്കാൻ സഹായിക്കുന്ന പ്രൊഫഷണലുകളുണ്ട്. നിങ്ങൾക്ക് എപ്പോഴെങ്കിലും സാമ്പത്തിക നഷ്ടം സംഭവിക്കുന്നുവെങ്കിൽ സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടുക എന്നതാണ് ഏറ്റവും നല്ല തീരുമാനം. നിങ്ങൾക്ക് ഉപദേശം നൽകാനും നിങ്ങളുടെ ബജറ്റ് മനസ്സിലാക്കാനും കൂടുതൽ ചെലവഴിക്കുന്നതിൽ നിന്ന് നിങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്ന സാമ്പത്തിക പ്രൊഫഷണലുകൾ ഉണ്ട്. കൂടാതെ, നിങ്ങളുടെ പക്ഷത്തു നിന്ന് കടം കൊടുക്കുന്നയാളുമായി ചർച്ച നടത്തി, വായ്പകളുടെ നിബന്ധനകൾ നിങ്ങൾക്ക് കൂടുതൽ അനുകൂലമാക്കി മാറ്റാൻ സഹായം നൽകുന്ന ചില വിദഗ്ദ്ധരും ഉണ്ട്.
നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിന് A പ്ലസ് നൽകി നിലനിർത്തുന്ന ഒരു മികച്ച മാർഗ്ഗം ഞങ്ങൾ ലഭ്യമാക്കുന്നു. ഓർക്കുക, ഉയർന്ന പലിശ നിരക്കുകളുള്ള ഒന്നിലധികം ലോണുകളോ ക്രെഡിറ്റ് കാർഡ് കുടിശ്ശിക ബാലൻസുകളോ നിങ്ങൾക്കുണ്ടെങ്കിൽ, സാമ്പത്തികപ്രതിസന്ധിയിലേക്ക് കടക്കുകയാണ് നിങ്ങൾ.
‘പാചകക്കാരുടെ എണ്ണം കൂടിയാൽ ഭക്ഷണം ശരിയാകില്ല?’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ.അതുപോലെ, കടബാദ്ധ്യതയിൽ നിന്ന് പുറത്ത് കടക്കാനുള്ള മികച്ച നീക്കമാണ് കുറഞ്ഞ പലിശ നിരക്കുള്ള പേഴ്സണൽ ലോൺ എടുക്കുന്നത്.
കുടിശ്ശികയുള്ള എല്ലാ ബാലൻസുകളും അവസാനിപ്പിക്കാനും ഒന്നിലധികം പേയ്മെന്റുകൾ പ്രതിമാസമുള്ള ഒറ്റ പേയ്മെന്റ് ആയി കടം ഏകീകരണത്തിനുള്ള പേഴ്സണൽ ലോണിലേക്ക് ചേർക്കാനുമാകും.
കടം ഏകീകരിക്കുന്ന ലോൺ മികച്ചതാകുന്നത് എന്തുകൊണ്ടാണ്?
● നിങ്ങളുടെ പലിശ നിരക്കുകളും പ്രതിമാസ പേയ്മെന്റുകളും കുറയ്ക്കാനും കടം വേഗത്തിൽ വീട്ടാനും കടം ഏകീകരണ വായ്പ നിങ്ങളെ അനുവദിക്കുന്നു.
● ഇത് നിങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയും നിങ്ങളുടെ പ്രതിമാസ ചെലവുകൾ ശരിയായി ബജറ്റ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
● ഒന്നിലധികം ലോൺ EMI-കൾക്ക് പകരം ഒറ്റ പ്രതിമാസ പേയ്മെന്റ് നടത്തേണ്ടതിനാൽ, പേയ്മെന്റുകൾ നഷ്ടപ്പെടാനുള്ള സാധ്യത നിങ്ങൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. ഇതുവഴി വൈകിയുള്ള ഫീസും ഉയർന്ന പലിശനിരക്കും ഇല്ലാതാക്കാം.
● നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുകയും ഭാവി വായ്പകൾക്കുള്ള നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന സമയബന്ധിതമായ പേയ്മെന്റുകൾ ഇത് ഉറപ്പാക്കുന്നു.