Playstore Icon
Download Jar App

ഡിജിറ്റൽ ഗോൾഡും ഫിസിക്കൽ ഗോൾഡും : ഡിജിറ്റലാകുന്നതാണോ കൂടുതൽ നല്ലത് ?

October 27, 2022

ഡിജിറ്റൽ ഗോൾഡും ഫിസിക്കൽ ഗോൾഡും തമ്മിലുള്ള വ്യത്യാസമെന്താണ്? ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ ? ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് മുൻപ് നിങ്ങൾക്കറിയേണ്ടതെല്ലാം. 

 നമ്മൾ ഇന്ത്യക്കാർക്ക് സ്വർണം എന്നാൽ വല്ലാത്തൊരു അഭിനിവേശമാണല്ലോ . അതിപ്പോൾ ആഭരണങ്ങളായിക്കോട്ടെ നാണയങ്ങളായിക്കോട്ടെ അതുമല്ല സ്വർണകട്ടകൾ ആയിക്കോട്ടെ , പല രൂപത്തിലും തരത്തിലുമുള്ള സ്വർണം നമ്മൾ സ്വന്തമാക്കാറുണ്ട് 

‍ സമ്പത്തിന്റെയും  അഭിവൃത്തിയുടെയും ചിഹ്നമായി മാത്രമല്ല പണപ്പെരുപ്പത്തിൻ്റെ   ആഘാതത്തിൽ തകരാത്ത ഒരു  നിക്ഷേപമായികൂടിയാണ് നമ്മൾ സ്വർണത്തെ കാണുന്നത്. 

‍ ഈ അമൂല്യ ലോഹത്തിലുള്ള നിക്ഷേപം മ്യൂച്വൽ ഫണ്ടും സ്റ്റോക്കുകളും പോലുള്ള അപകട സാധ്യത കൂടിയ നിക്ഷേപങ്ങൾ  ഉണ്ടാക്കുന്ന ആഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. 

‍ ലോകം മുഴുവൻ ഡിജിറ്റൽ ആകുന്ന ഈ കാലത്ത് ഡിജിറ്റൽ ഗോൾഡിന്റെ ജനപ്രീതിയും വർദ്ധിക്കുകയാണ്. 

‍ പക്ഷെ ഈ ജനപ്രീതിയുടെ പിന്നിലെ കാരണമെന്താണ്? നമ്മുടെ വീടുകളിലുള്ള സാധാരണ സ്വർണവും ഡിജിറ്റൽ ഗോൾഡും തമ്മിലുള്ള വ്യത്യാസമെന്താണ്? Jar നിങ്ങൾക്കായി ഒരു ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്: 

 എന്താണ് ഡിജിറ്റൽ ഗോൾഡ്? 

 സാധാരണ ഭൗതിക സ്വർണത്തിനു ഒരു ലളിതമായ പകരക്കാരനാണ്  ഡിജിറ്റൽ ഗോൾഡ്. വിനിമയ നിരക്കില്ലേ ഏറ്റക്കുറച്ചിലുകൾക്കും   കൃത്രിമത്വങ്ങൾക്കും  അതീതമായി സ്വർണത്തിൽ സ്പർശിക്കുക പോലും ചെയ്യാതെ  ലോകമെമ്പാടും വാണിജ്യം നടത്താൻ അത് നിക്ഷേപകനെ  സഹായിക്കുന്നു. 

‍ ഇന്ത്യയിൽ  നിരവധി ആപ്പുകളും വെബ്‌സൈറ്റുകളും വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാം . എന്നാൽ Augmont Gold Ltd, Digital Gold India Pvt. Ltd. - SafeGold, and MMTC-PAMP India Pvt. Ltd എന്നിങ്ങനെ 3 സ്വർണ കമ്പനികളെ നിങ്ങളുടെസ്വർണം കൈവശം വയ്ക്കുന്നുള്ളൂ .  സൂക്ഷിച്ചു വയ്ക്കാനുള്ള സ്‌ഥലമോ ഗതാഗത ചെലവോ ആവശ്യമില്ലാത്ത ഓൺലൈൻ ആയി സ്വർണ നിക്ഷേപം നടത്താനുള്ള സുരക്ഷിതവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമാണിത്. ഡിജിറ്റൽ ഗോൾഡ് എങ്ങനെ ഇൻവെസ്റ്റ് ചെയ്യാമെന്ന് Jar  വഴി മനസിലാക്കൂ. 

 

ഡിജിറ്റൽ ഗോൾഡും പരമ്പരാഗത സ്വർണവും 

 

  1. നിക്ഷേപത്തിന്റെ വലുപ്പം : പരമ്പരാഗതമായ ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കണമെങ്കിൽ നിങ്ങൾ കുറഞ്ഞത് 1  ഗ്രാം  സ്വർണമെങ്കിലും വാങ്ങണം . മാത്രമല്ല അതിന്റെ വിലയിൽ  ദിവസേന ഏറ്റക്കുറച്ചിലുകളുണ്ടാകുന്നുമുണ്ട്. എന്നാൽ ഡിജിറ്റൽ ഗോൾഡിൽ  വെറും  1 രൂപ മുതൽ നിക്ഷേപം ആരംഭിക്കാൻ കഴിയുന്നതാണ്. അത് കൊണ്ട് തന്നെ വളരെ സുഗമവും  പരിമിതമായ വരുമാനമുള്ളവർക്ക് പോലും താങ്ങാൻ കഴിയുന്നതുമാണീ നിക്ഷേപം. 

 

  1. സംഭരണം: നമ്മുടെ വീടുകളിൽ മുതിർന്നവർ സ്വർണം ലോക്കറുകളിൽ സൂക്ഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ അപകടം പിടിച്ചതും മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ളതുമായ ഒരു മാർഗമാണ്. അത് കൊണ്ട് തന്നെ സ്വർണം സൂക്ഷിക്കാൻ സുരക്ഷിതമായ ബാങ്ക് ലോക്കറുകൾ ആവശ്യമായി വരുന്നു. ഇതാകട്ടെ രെജിസ്ട്രേഷൻ ഫീസ്, വാർഷിക ഫീസ്, സർവീസ് ഫീസ് എന്നിങ്ങനെ  വലിയൊരു ചെലവ് വരുത്തി വയ്ക്കുന്നു.  

 

ഡിജിറ്റൽ ഗോൾഡ് ഇത്തരം ദീർഘ കാല ചെലവുകളും സൂക്ഷിച്ചു വയ്ക്കുവാനുള്ള പ്രയാസങ്ങളും ഇല്ലാതാക്കുന്നു .  സേഫ് തികച്ചും സൗജന്യമോ മുഖവിലയ്ക്ക് അനുസരിച്ചു ഇൻഷ്വർ ചെയ്തതോ ആണ്. 

 

  1. ഉയർന്ന ലിക്വിഡിറ്റി: മറ്റു ആസ്തി വകകളുമായി താരതമ്യം ചെയ്യുമ്പോൾ പണമാക്കി മാറ്റാൻ ഏറ്റവും എളുപ്പമുള്ള വസ്തുവാണ് സ്വർണം . എന്നാൽ പരമ്പരാഗത രൂപത്തിലുള്ള ഭൗതിക സ്വർണം പണമാക്കി മാറ്റാൻ ചില തടസങ്ങളുണ്ട്. ഉദാഹരണത്തിന് വിൽക്കുമ്പോൾ പൂർണമായ വില കിട്ടണമെങ്കിൽ നമ്മൾ സ്വർണം വാങ്ങിയ വ്യാപാരിക്ക് തന്നെ അത് വിൽക്കേണ്ടി വരും. കൂടാതെ വാങ്ങിയപ്പോൾ ഉള്ള ഒറിജിനൽ ബില്ലും കൈവശം വേണ്ടി വരും.  

 

 

ഡിജിറ്റൽ ഗോൾഡ് എപ്പോഴും  എവിടെ വച്ച് വേണമെങ്കിലും വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. ഇതിനായി ഒരു വ്യാപാര സ്‌ഥാപനത്തിൽ പോകുകയോ വിൽക്കുമ്പോൾ മുഴുവൻ  വില കിട്ടുവാൻ വർഷങ്ങളോളം പർച്ചേസ് അക്കൗണ്ട് സൂക്ഷിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.  

 

  1. വ്യവഹാരം : സാധാരണ സ്വർണ വ്യവഹാരത്തെക്കാൾ വളരേ  സൗകര്യപ്രദമാണ് ഡിജിറ്റൽ ഗോൾഡ് വഴിയുള്ള വ്യവഹാരം. സാധാരണയായി സ്വർണം വിൽക്കണം എന്നുണ്ടെങ്കിൽ ഒരു ദിവസം അതിനായി മാറ്റി വയ്ക്കുകയും ജ്വല്ലറിയിലോ ബാങ്കിലോ കയറിയിറങ്ങുകയും ചെയ്യേണ്ടി വരും. മേടിക്കണമെങ്കിലാകട്ടെ സ്വന്തമായി ഒരു ലോക്കർ സംവിധാനവും വേണം.  

 

എന്നാൽ ഡിജിറ്റൽ ഗോൾഡ് എപ്പോൾ വേണമെങ്കിലും ഏതു സമയത്തും ഓൺലൈനായി  വാങ്ങുകയോ വിൽക്കുകയോ ചെയ്യാം . ഒരു വില്പനയ്ക്ക് ശേഷം പണം ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രെജിസ്റ്റർ ചെയ്ത വാലറ്റിലേക്കോ അക്കൗണ്ടിലേക്കോ നേരിട്ട് വരുന്നതാണ്.  

 

  1. പണമടയ്‌ക്കേണ്ടത് എന്തിനൊക്കെയാണ് : സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണത്തിന്റെ വില മാത്രമല്ല പണിക്കൂലിയും അധിക നികുതിയും അടക്കേണ്ടതായി വരുന്നു. നിങ്ങളുടെ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ചു ജ്വല്ലറികൾ 7% മുതൽ 25% വരെ പണിക്കൂലി ഈടാക്കുന്നു. നിങ്ങൾ തെരഞ്ഞെടുത്ത ആഭരണത്തിൽ അമൂല്യമായ കല്ലുകളോ രത്നങ്ങളോ ഉണ്ടെങ്കിൽ വില വീണ്ടും കൂടുകയും  അതിന്റെ കൂടി വില സ്വർണവിലയ്‌ക്കൊപ്പം വരികയും ചെയ്യുന്നു. യഥാർത്ഥത്തിൽ സ്വർണ നിക്ഷേപം നടത്തുമ്പോൾ ഇത്തരം അലങ്കാരങ്ങളുടെ വില കണക്കാക്കേണ്ട കാര്യമില്ല  

 

ഡിജിറ്റൽ ഗോൾഡ് മേടിക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്നത് ശുദ്ധമായ  24  ക്യാരറ്റ് സ്വർണമാണ് . നിങ്ങൾ ചെലവാക്കുന്ന മുഴുവൻ തുകയും സ്വർണ നിക്ഷേപത്തിന്മേൽ ആണ് . മാത്രമല്ല വെറും 3% GST  മാത്രമേ നികുതിയിനത്തിൽ വരുന്നുമുള്ളൂ. 

 

  1. സുരക്ഷിതത്വം  : ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാൻ ഒരുപാട് ആളുകൾ മടിക്കുന്നതിന്റെ പ്രധാന കാരണം ഇതൊരു പുതിയ നിക്ഷേപ മാർഗമായതിനാലും ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലവുമാണ് .സത്യത്തിൽ ഒന്ന് കൊണ്ടും ഭയക്കേണ്ട കാര്യമില്ല . നിങ്ങൾ മേടിക്കുന്ന ഓരോ ഗ്രാം സ്വർണത്തിനും തത്തുല്യമായ യഥാർഥ ഭൗതിക സ്വർണം ലോക്കറിൽ സുരക്ഷിതമാണ്

ഇവ തമ്മിലുള്ള വ്യത്യാസം ചുരുക്കത്തിൽ മനസിലാക്കാനും കൃത്യമായ തീരുമാനം എടുക്കുവാനും താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിക്കൂ

ഈ വിവരണങ്ങളിൽ നിന്ന് ഡിജിറ്റൽ ഗോൾഡ് ആണ് ഫിസിക്കൽ ഗോൾഡിനെക്കാൾ മികച്ചതെന്ന് തോന്നുമെങ്കിലും നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് മികച്ചതേത് എന്ന് തീരുമാനിക്കേണ്ടത് . രണ്ടിനും അതിന്റേതായ മേന്മകളും ന്യൂനതകളുമുണ്ട്. നിങ്ങളുടെ ആവശ്യത്തിന് ഏത് മാർഗമാണ് കൂടുതൽ അനുയോജ്യം എന്ന് ഗവേഷണം നടത്തിയ ശേഷം തീരുമാനത്തിലെത്തുക .

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.