Playstore Icon
Download Jar App
Digital Gold

ഡിജിറ്റല്‍ ഗോള്‍ഡിനെക്കുറിച്ചുള്ള 8 പതിവ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

December 30, 2022

ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ? അതിനെക്കുറിച്ച് ചോദ്യങ്ങളും സംശയങ്ങളുമുണ്ടോ? ഡിജിറ്റല്‍ ഗോള്‍ഡിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങള്‍ക്ക്‌ Jar നല്‍കുന്ന ഉത്തരങ്ങള്‍ വായിക്കുക.

വെറും ഒരു രൂപ മുടക്കി സ്വര്‍ണം വാങ്ങാന്‍ സാധിക്കുമോ? സാധാരണ സ്വര്‍ണക്കടയില്‍ നിന്ന് കഴിയില്ല. എന്നാല്‍, നിങ്ങള്‍ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ വെറും ഒരു രൂപയ്ക്ക് ഡിജിറ്റല്‍ രൂപത്തിലുള്ള ഗോള്‍ഡ് വാങ്ങാം. അടിപൊളിയല്ലേ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ഡിജിറ്റല്‍ ഗോള്‍ഡ് എന്ന പുതിയ നിക്ഷേപ രീതി വിപ്ലവകരമായി പ്രചരിക്കുകയുണ്ടായി. 

ഇന്ത്യയെ സംബന്ധിച്ച് ഡിജിറ്റല്‍ ഗോള്‍ഡ് താരതമ്യേന പുതിയ ആശയമാണ്. അതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

ഞങ്ങള്‍, Jar ഡിജിറ്റല്‍ ഗോള്‍ഡിനെക്കുറിച്ച് ഏറ്റവും പൊതുവായി ഉയരുന്ന 8 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം:

1. എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്? 

ഡിജിറ്റല്‍ ഗോള്‍ഡെന്നാല്‍ സ്വര്‍ണം ഉരുപ്പടികളായി നേരിട്ട് വാങ്ങാതെ നൂതനമായി ഓണ്‍ലൈനിലൂടെ വാങ്ങുന്ന രീതിയാണ്. 

അതിനാല്‍ നിങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവും പണത്തിനൊത്ത മൂല്യം നല്‍കുന്നതുമായ ഓപ്ഷനാണ്.

നിങ്ങള്‍ വാങ്ങുന്ന ഓരോ ഗ്രാം സ്വര്‍ണത്തിനും തത്തുല്യമായ അളവില്‍ ഇന്ത്യയിലെ മൂന്ന് സ്വര്‍ണ ബാങ്കുകളായ Augmont,  MMTC - PAMP, SafeGold എന്നിവയില്‍ ഏതിലെങ്കിലും നിങ്ങളുടെ പേരിലുള്ള ലോക്കറില്‍ യഥാര്‍ത്ഥ 24 കാരറ്റ് സ്വര്‍ണം സൂക്ഷിക്കുന്നു.  

ആപ്പിലെ ബട്ടണിൻ്റെ ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങള്‍ക്ക് സ്വര്‍ണം വില്‍ക്കാനോ വാങ്ങാനോ പ്രത്യക്ഷ സ്വര്‍ണം വീട്ടുപടിക്കലെത്തിക്കാനോ കഴിയും. 

ഡിജിറ്റല്‍ ഗോള്‍ഡിനെ സംബന്ധിച്ച് മിനിമം തുക ബാധകമല്ല എന്നതാണ് ഏറ്റവും മികച്ച സവിശേഷത. നിങ്ങള്‍ക്ക് വെറും ഒരു രൂപ മുടക്കി സ്വര്‍ണം വാങ്ങാവുന്നതാണ്.

2. ഡിജിറ്റല്‍ ഗോള്‍ഡ് എവിടെ നിന്ന് വാങ്ങും?

PayTM, PhonePe, Google Pay മുതലായ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഏത് ആപ്പില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാവുന്നതാണ്. Jar ആപ്പില്‍ നിന്നും വെറും ഒരു രൂപ മുതല്‍ ഇത് വാങ്ങാം. 

NPCI, വിപണിയിലെ പ്രമുഖ UPI സേവനദാതാക്കള്‍ എന്നിവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന Jar ആപ്പ് ഓട്ടോമാറ്റിക്കായി നിങ്ങളുടെ പണം ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുക വഴി ദിവസവും സമ്പാദിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. Jar ആപ്പിന്റെ മികവ് പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്ന് കണ്ടെത്തുക. 

ഇടപാട് നടത്തുന്ന പ്ലാറ്റ്‌ഫോം അനുസരിച്ച് ഒരു നിര്‍ദ്ദിഷ്ട തുക വരെ KYC ഇല്ലാതെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാവുന്നതാണ്. 

Jar പോലുള്ള ചില പ്രമുഖ ആപ്പുകള്‍ KYC നടപടികള്‍ കൂടാതെ 50,000 രൂപയ്ക്ക് വരെയുള്ള ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നതിന് നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. 

3. എന്തൊക്കെയാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ ഗുണങ്ങളും ദോഷങ്ങളും?

ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ

●  ഡിജിറ്റല്‍ ഗോള്‍ഡിന്റെ വിശദാംശങ്ങള്‍ സൂക്ഷിക്കുക എന്നത് എളുപ്പവും ഏത് സമയത്തും ആക്‌സസ് ചെയ്യാവുന്നതുമാണ്.

●  ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള ഇത് ഒരു ദിവസം 24 മണിക്കൂര്‍, ആഴ്ചയില്‍ ഏഴ് ദിവസം, വര്‍ഷത്തില്‍ 365 ദിവസം എന്നിങ്ങനെ അവധി ദിവസങ്ങള്‍ പോലും ബാധകമല്ലാതെ വാങ്ങാന്‍ കഴിയുന്നതാണ്. 

●  ഇതിന് വിലക്കയറ്റത്തെ പ്രതിരോധിക്കാൻ കഴിവുള്ളതിനാൽ വായ്പകള്‍ക്ക് ഈടായി ഉപയോഗിക്കാം. 

●  കഴിഞ്ഞ 92 വര്‍ഷമായി സ്വര്‍ണത്തിന്റെ വില വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് കാണാം. പരമ്പരാഗതമായി മൂല്യമുള്ള സ്വര്‍ണം ഇന്ത്യയില്‍ സാംസ്‌കാരികമായ പ്രാധാന്യങ്ങള്‍ക്കപ്പുറം മികച്ച വരുമാനം നല്‍കുന്ന ഒരു നിക്ഷേപം കൂടിയാണ്.

ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നതിലുള്ള ദോഷങ്ങൾ

●  ഇത് ഏതെങ്കിലും തരത്തിലുള്ള വരുമാനം നല്‍കുന്നില്ല, ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഈ നിക്ഷേപത്തിന് പലിശ ലഭിക്കുന്നില്ല.

●  മറ്റൊരു പ്രധാനപ്പെട്ട ആശങ്ക ഡിജിറ്റല്‍ ഗോള്‍ഡ്, SBI അല്ലെങ്കിൽ SEBI എന്നിവയുടെ നിയമങ്ങള്‍ക്ക് വിധേയമല്ല എന്നതാണ്.

●  നിരവധി പങ്കാളി സൈറ്റുകളില്‍ ഡിജിറ്റല്‍ ഗോള്‍ഡിന് മുകളില്‍ മുടക്കാനുള്ള പരമാവധി തുക രണ്ട് ലക്ഷമായി പരിമിതപ്പെടുത്തിയത് ചില നിക്ഷേപകര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കാനിടയുണ്ട്.

●  നിങ്ങളുടെ ഡിജിറ്റല്‍ ഗോള്‍ഡ് ഡെലിവര്‍ ചെയ്യുന്ന സമയം ബിസിനസ് ചാര്‍ജ് എന്ന നിലയില്‍ ചെറിയൊരു തുക മാനേജ്‌മെന്റ് ഫീസായി ഈടാക്കുന്നു.

4. എങ്ങനെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങും?

മറ്റ് നിരവധി നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, എളുപ്പത്തിലും സുഗമമായും വാങ്ങാന്‍ കഴിയുന്നത് ഡിജിറ്റല്‍ ഗോള്‍ഡിനെ മികച്ച ഓപ്ഷനാക്കുന്നു.

ഇത് ഒരു പിസയോ ഏതെങ്കിലും വസ്ത്രമോ ഓര്‍ഡര്‍ ചെയ്യുന്നത് പോലെ ലളിതമാണ്. നിങ്ങള്‍ക്കറിയേണ്ടതെല്ലാം ഇനിപ്പറയുന്നു:

●  Jar, Paytm, Kalyan Jewellers, PhonePe, Google Pay പോലുള്ള ഏതെങ്കിലും സ്വർണനിക്ഷേപ പ്ലാറ്റ്‌ഫോമിലേക്ക് പോകുക.

●  'ഗോള്‍ഡ് ലോക്കര്‍/വാള്‍ട്ട്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

●  നിങ്ങള്‍ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്ന തുക നല്‍കുക. വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഡിജിറ്റല്‍ ഗോള്‍ഡിന്റെ വിലയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ ഇടനിലക്കാര്‍ നിശ്ചയിക്കുന്ന തുകയ്‌ക്കോ അല്ലെങ്കിൽ തൂക്കം അടിസ്ഥാനത്തിലോ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

●  ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളോ നെറ്റ് ബാങ്കിംഗോ അല്ലെങ്കില്‍ നിങ്ങളുടെ വാലറ്റോ ഉപയോഗിച്ച് വാങ്ങല്‍ പൂര്‍ത്തിയാക്കുക.

●  ഇതിനെത്തുടര്‍ന്ന് നിങ്ങള്‍ മുടക്കിയ തുകയ്ക്ക് ലഭിച്ച സ്വർണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തല്‍ക്ഷണം അപ്‌ഡേറ്റ് ചെയ്യപ്പെടും. കൂടാതെ നിങ്ങളുടെ ഡിജിറ്റല്‍ ഗോള്‍ഡ് 100 ശതമാനം ഇൻഷ്വർ ചെയ്ത സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യും. 

●  ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പനയും വാങ്ങലും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുക. നിക്ഷേപകര്‍ക്ക് തങ്ങളുടെ  താല്‍പര്യമനുസരിച്ച് ഡിജിറ്റല്‍ ഗോള്‍ഡ് സ്വര്‍ണക്കട്ടികളായോ നാണയങ്ങളായോ ലഭിക്കും. പല ഡിജിറ്റല്‍ ഗോള്‍ഡ് ഇടനിലക്കാര്‍ക്കും ഡെലിവറി പരിധിയും പരിധിയ്ക്ക് ശേഷമുള്ള ഡെലിവറിക്ക് അധിക നിരക്കുകളുമുണ്ട്. 

5. എന്തുകൊണ്ട് ഞാന്‍ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കണം?

ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണെന്നുള്ളതിന് നിരവധി കാരണങ്ങളുണ്ട്.

●  കുറഞ്ഞ തുകയ്ക്കും നിക്ഷേപം നടത്താം: കുറഞ്ഞ തുകയ്ക്കും നിക്ഷേപം നടത്താനുള്ള അവസരം. നിങ്ങള്‍ക്ക് വെറും ഒരു രൂപയ്ക്ക് പോലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാവുന്നതാണ്. 

●  സംഭരണവും സുരക്ഷയും: ഡിജിറ്റല്‍ ഗോള്‍ഡില്‍ സംഭരണം, അല്ലെങ്കില്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ല. നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ ഗ്രാം ഡിജിറ്റല്‍ ഗോള്‍ഡിനും തത്തുല്യമായ സ്വര്‍ണ ഉരുപ്പടി വില്‍പ്പനക്കാരന്റെ കൈവശം സുരക്ഷിതമായി സൂക്ഷിച്ചിരിക്കും. നിങ്ങള്‍ക്ക് ഒരുകാലത്തും നഷ്ടസാധ്യതയില്ലെന്നാണ് ഇതിനര്‍ത്ഥം.

●  ഉയര്ന്ന ലിക്വിഡിറ്റി: ഏറ്റവുമധികം ലിക്വിഡിറ്റിയുള്ള ഉല്പ്പന്നമാണ് സ്വര്ണം. ഡിജിറ്റല് ഗോള്ഡ് ഏത് സമയത്തും എവിടെ നിന്നും വാങ്ങാനും വില്ക്കാനുമാകും. ഭാവിയില് സ്വര്ണത്തിന്റെ പൂര്ണമായ റീസെയില് വില ലഭിക്കുന്നതിനായി നിങ്ങള് ഏതെങ്കിലുമൊരു ഡീലറെ സന്ദര്ശിക്കുകയോ സ്വര്ണം വാങ്ങിയ അക്കൗണ്ട് സൂക്ഷിക്കുകയോ ചെയ്യേണ്ടതില്ല.

●  വിപണനം: ചെറിയ ചില നടപടിക്രമങ്ങളിലൂടെ ഡിജിറ്റല്‍ ഗോള്‍ഡ് ഓണ്‍ലൈനായി ഏത് സമയത്തും എവിടെ നിന്നും വാങ്ങാനും വില്‍ക്കാനുമാകും. പണം നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ രജിസ്റ്റര്‍ ചെയ്ത വാലറ്റിലേക്കോ നിക്ഷേപിക്കും.

●  പരിശുദ്ധ സ്വര്‍ണം അധിക ചെലവുകളില്ലാതെ: ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടില്‍ നിങ്ങള്‍ പരിശുദ്ധമായ 24 കാരറ്റ് സ്വര്‍ണം മാത്രമാണ് വാങ്ങുന്നത്. നിങ്ങള്‍ മുടക്കുന്ന മുഴുവന്‍ തുകയും സ്വര്‍ണത്തില്‍ മാത്രമാണ് നിക്ഷേപിക്കുന്നത്. വാങ്ങുന്ന സമയത്ത് നിങ്ങള്‍ 3 ശതമാനം GST അടയ്ക്കേണ്ടി വരും.

●  സുരക്ഷിതത്വം: നിങ്ങള്‍ വാങ്ങുന്ന ഓരോ ഗ്രാം സ്വര്‍ണത്തിനും തത്തുല്യമായ 24 കാരറ്റ് സ്വര്‍ണം രാജ്യത്തെ പ്രധാന മൂന്ന് സ്വര്‍ണ ബാങ്കുകളായ Augmont, MMTC PAMP, SafeGold എന്നിവയില്‍ ഏതിലെങ്കിലും നിങ്ങളുടെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കും. നിങ്ങള്‍ക്ക് ഒരുകാലത്തും നഷ്ടസാധ്യതയില്ലെന്നാണ് ഇതിനര്‍ത്ഥം.

6. എന്റെ സ്മാർട്ട്ഫോണ്‍ നഷ്ടമായാല്‍ സ്വർണം അപ്രത്യക്ഷമാകുമോ?

ഇല്ല! സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ സ്‌റ്റോക്കുകളിലേതു പോലെ നിങ്ങളുടെ പേരിലാണ് ഡിജിറ്റല്‍ ഗോൾഡ് രജിസ്റ്റര്‍ ചെയ്യുന്നത്‌. 

സുരക്ഷിതമായ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതും മൂന്നാം കക്ഷി ട്രസ്റ്റി മേല്‍നോട്ടം നടത്തുന്നതുമാണ്.

വാങ്ങാനുപയോഗിച്ച ആപ്പ് കാലാഹരണപ്പെടുകയോ സ്മാർട്ട് ഫോണ്‍ നഷ്ടമാകുകയോ ചെയ്താലും നിങ്ങളുടെ സ്വര്‍ണം സുരക്ഷിതമാണെന്ന് ഇത് ഉറപ്പാക്കുന്നു.

7. ആരൊക്കെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങണം?

ഉരുപ്പടി രൂപത്തിലുള്ള സ്വര്‍ണം വാങ്ങാന്‍ കഴിയാത്തവരോ മഞ്ഞ ലോഹത്തില്‍ വലിയ തുക നിക്ഷേപിക്കാന്‍ കഴിയാത്തവരോ ആയ ആര്‍ക്കും ഡിജിറ്റല്‍ ഗോള്‍ഡ് ഒരു ഓപ്ഷനാണ്. 

99.9 ശതമാനം പരിശുദ്ധമായ ഡിജിറ്റല്‍ ഗോള്‍ഡ് വെറും ഒരു രൂപ മുതല്‍ Jar ആപ്പ് ഉപയോഗിച്ച് വാങ്ങാം. ഇത് വഴി സുരക്ഷിതമായി സ്വര്‍ണം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല.

ഇത് ആരംഭിക്കുന്നതിന് നിങ്ങള്‍ക്ക് ഫോണും Jar ആപ്പും മാത്രം മതി. Jar ഓട്ടോമാറ്റിക്കായുള്ള നിക്ഷേപം സജ്ജീകരിക്കുന്നതിനും നിങ്ങളെ അനുവദിക്കുന്നു. 

8. ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നതിന് ഞാന്‍ എത്ര തുകയ്ക്ക് നികുതി അടയ്ക്കണം?

നിങ്ങളുടെ സ്വര്‍ണ ആസ്തികളുടെ (സ്വര്‍ണാഭരണം, ഡിജിറ്റല്‍ ഗോള്‍ഡ്, നാണയം ഉള്‍പ്പെടെ) വില്‍പനയില്‍ നിന്നുള്ള ഏത് വരുമാനവും വാങ്ങിയ ദിവസം മുതല്‍ മൂന്ന് വര്‍ഷം വരെ ഹ്രസ്വകാല മൂലധന നേട്ടം (STCG) ആയി കണക്കാക്കും. 

ഇത് നിങ്ങളുടെ വാര്‍ഷിക വരുമാനത്തിനൊപ്പം ചേര്‍ക്കുന്നതിനാല്‍ നിങ്ങളുടെ വരുമാനത്തിന് ആനുപാതികമായുള്ള നികുതി ശ്രേണിയില്‍ ഉള്‍പ്പെടുന്ന തുക നികുതിയായി അടയ്ക്കണം. 

നിങ്ങളുടെ ആഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, അല്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവ വാങ്ങി മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിനുള്ളില്‍ വില്‍പന നടത്തിയതിലൂടെ

ലഭിച്ച തുകയെ ദീര്‍ഘകാല മൂലധന നേട്ടത്തില്‍ (LTCG) ഉള്‍പ്പെടുത്തും.

സ്വര്‍ണ ആസ്തികളുടെ വില്‍പ്പന വഴിയുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതി കൂടാതെ ബാധകമെങ്കില്‍ സര്‍ ചാര്‍ജും വിദ്യാഭ്യാസ സെസ്സും അടയ്‌ക്കേണ്ടി വരും. 

ഏത് സമയത്തും എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും ഡെലിവര്‍ ചെയ്യാനും കഴിയുന്നതിനാല്‍ സ്വര്‍ണത്തെ ഭാവിയിലേക്കുള്ള നിക്ഷേപമായി കരുതുന്നവര്‍ക്ക് ഇത് ഏറ്റവും മികച്ചൊരു ഓപ്ഷനാണ്.

ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നതിന് നിരവധി ലളിതമായ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും മഞ്ഞ ലോഹത്തില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപം നടത്താന്‍ സഹായിക്കുന്ന Jar ആപ്പ് കൂട്ടത്തില്‍ ശ്രദ്ധേയമാണ്.

നിങ്ങളുടെ ഇടപാടുകളില്‍ നിന്ന് ദിവസവും പണം നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിലൂടെ Jar ആപ്പിന് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ സഹായിക്കാനാകും. 

നിങ്ങള്‍ക്ക് ഒരു രൂപ മുതല്‍ ഓട്ടോമാറ്റിക്കായി പണം നിക്ഷേപിക്കുന്ന ഫീച്ചര്‍ സജ്ജീകരിക്കാനാകും. അല്ലെങ്കില്‍ അത് നേരിട്ട്‌ ചെയ്യാം. ആപ്പ് സജ്ജമാക്കാന്‍ വെറും 45 സെക്കന്‍ഡ് മാത്രമേ ആവശ്യമുള്ളു.

ഭാവിയിലേക്ക് ഒരു ഡിജിറ്റല്‍ ഗോള്‍ഡ് പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കുന്നതിന് അനുവദിക്കുന്നതിന് Jar ആപ്പ് ഓട്ടോമാറ്റിക്കായി നിങ്ങളുടെ മിച്ചമുള്ള തുക ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നു. 

Jar ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രതിദിന നിക്ഷേപം ആരംഭിക്കൂ, ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപം വഴി അത് വളർത്തിയെടുക്കൂ.

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.