Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണത്തെ അവരുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കിക്കൊണ്ട് അവർക്ക് നിക്ഷേപം തുടങ്ങുന്നതിനോ നിലവിലുള്ള നിക്ഷേപം വികസിപ്പിക്കുന്നതിനോ സഹായിക്കൂ.
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണവും, സാങ്കേതിക ഉപകരണങ്ങളും ഫാഷനബിളായ വസ്തുക്കളുമെല്ലാമാണോ സമ്മാനമായി നൽകാറ്? കഴിഞ്ഞ വർഷം നിങ്ങളുടെ ജന്മദിനത്തിനോ ദീപാവലിക്കോ നിങ്ങൾക്ക് കിട്ടിയ സമ്മാനം നിങ്ങൾ ഓർത്തുവെക്കുന്നുണ്ടോ? ഉണ്ടാവാൻ സാധ്യതയില്ല അല്ലേ? കാരണം അതിന്റെ ഉപയോഗം എന്നേ കഴിഞ്ഞിട്ടുണ്ടാകും.
കാലം ചെല്ലുംതോറും ഇങ്ങനെയുള്ള സമ്മാനങ്ങളുടെ മൂല്യമില്ലാതാകും. അവ ദീർഘ കാല ഉപയോഗത്തിൽ പഴകുന്നു. നിങ്ങളുടെ സ്നേഹം നീണ്ടുനിൽക്കുന്നതുപോലെ ഈ വസ്തുക്കൾ ദീർഘകാലം നിലനിൽക്കില്ല.
എന്നാൽ എന്തുകൊണ്ട് നിങ്ങളുടെ സ്നേഹിതർക്ക് ഒരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സമ്മാനങ്ങൾ നൽകിക്കൂടാ? അവരുടെ ദീർഘ കാല സൗഖ്യമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്ന സമ്മാനങ്ങൾ നൽകാവുന്നതല്ലേ?
ഇനി മുതൽ അവർക്ക് സമ്മാനമായി സമ്പത്ത് നൽകൂ. അതെ, സ്വർണം അവരുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കുക വഴി നിങ്ങൾക്ക് അവരുടെ നിക്ഷേപത്തിന് തുടക്കം കുറിയ്ക്കുകയോ നിലവിലുള്ള നിക്ഷേപം വികസിപ്പിക്കാൻ സഹായിക്കുകയോ ചെയ്യാം. ഇന്നത്തെ ഡിജിറ്റൽ കാലത്ത് ഇത് എളുപ്പം ചെയ്യാൻ കഴിയുന്ന കാര്യമാണ്.
നിങ്ങൾക്ക് ഇനി Jar ആപ്പ് വഴി ഡിജിറ്റൽ ഗോൾഡ് സമ്മാനമായി നൽകാം.
സ്നേഹത്തിന്റെയും കരുതലിന്റെയും ഏറ്റവും മനോഹരമായ ഒരു പ്രതീകമാവും അത്. ഒരാൾക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും മൂല്യവത്തായതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു സമ്മാനമാണ് സ്വർണം.
പിറന്നാളുകൾ, വാർഷികങ്ങൾ, വിവാഹങ്ങൾ, വാലന്റൈൻസ് ഡേ, ബേബി ഷവർ, ആഘോഷ ദിനങ്ങൾ എന്നീ സന്ദർഭങ്ങളിലെല്ലാം സ്വർണത്തെ വെല്ലാൻ മറ്റൊരു സമ്മാനവുമില്ല.
ഏറ്റവും സുരക്ഷിതമാണ് എന്നതുകൊണ്ട് തന്നെ.
നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് പണം നൽകാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഡിജിറ്റൽ ഗോൾഡ്. അതാവുമ്പോൾ സ്വർണം സൂക്ഷിക്കൽ, ഉചിതമായ ഡിസൈൻ തിരഞ്ഞെടുക്കൽ, ഫണ്ട് ആവശ്യമായി വരുമ്പോൾ വിൽക്കൽ തുടങ്ങിയ തലവേദനകൾ ഒന്നും അവർക്കില്ല.
സ്വർണം എല്ലാക്കാലത്തും വിലമതിക്കപ്പെടുന്ന ഒരു ലോഹമാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ആളുകളിപ്പോഴും സ്വർണത്തെയാണ് ആശ്രയിക്കുന്നതെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.
യാഥാർത്ഥ സ്വർണത്തേക്കാൾ നല്ല ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണത്തിന്റെ പരിശുദ്ധിയുടെയും വിശ്വാസ്യതയുടെയും കാര്യത്തിലായാലും അത് സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തിലായാലും ഡിജിറ്റൽ ഗോൾഡ് ആവുമ്പോൾ പ്രശ്നങ്ങൾ ഇല്ല.
ഇന്ത്യയിൽ ധനകാര്യ പോർട്ട്ഫോളിയോയുടെ ഭാഗമായി ഡിജിറ്റൽ ഗോൾഡ് മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനുള്ള ഏറ്റവും നല്ലൊരു ഓപ്ഷനുമായി തീർന്നിരിക്കുന്നു.
സമ്മാനമായി നൽകുമ്പോൾ അത് സ്വീകരിക്കുന്ന ആൾക്ക് ഡിജിറ്റൽ ഗോൾഡ് മാത്രമല്ല, ദിർഘകാല റിട്ടേണുകൾ നൽകുന്നതും സമ്പത്തിന്റെ വളർച്ചക്ക് സഹായിക്കുന്നതുമായ വളരെ സുരക്ഷിതമായ ഒരു ആസ്തി കൂടെയാണ് ലഭിക്കുന്നത്.
സ്വർണം സമ്മാനിക്കൽ ഇപ്പോൾ ഒരു തടസ്സവും കൂടാതെ വളരെ എളുപ്പം ചെയ്യാവുന്ന കാര്യമായി മാറിയിരിക്കുന്നു.
ഈ ആപ്പിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്ക് സ്വർണം സമ്മാനമായി നൽകുന്നതോടൊപ്പം വീട്ടിൽ സൗകര്യമായി ഇരുന്ന് ഏതാനും ചില സ്റ്റെപ്പുകളിലൂടെ നിങ്ങൾക്ക് വേണ്ടിയും സ്വർണം വാങ്ങാം.
ആദ്യമായി ഇവിടെ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുക. തുറക്കുക. ‘ഗിഫ്റ്റ് ഗോൾഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. കോൺടാക്ട് തിരഞ്ഞെടുത്ത് നിങ്ങൾക്കയക്കേണ്ട സ്വർണത്തിന്റെ അളവ് തിരഞ്ഞെടുക്കുക. പിന്നെ അയക്കുക. തീർന്നു പരിപാടി!
പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ഒരു പങ്ക് ഡിജിറ്റൽ ഗോൾഡ് വഴി പങ്കിടുക. ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുന്നതിനായി ഈ ഡിജിറ്റൽ ഗോൾഡ് ഗൈഡ് പരിശോധിക്കുക.