Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
വർഷത്തിലെ ആദായ നികുതി റീഫണ്ട് ലഭിച്ച തുക വീണ്ടും നിങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള 5 വഴികൾ ഇതാ
ഏറ്റവും സന്തോഷം തോന്നുന്ന കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ അക്കൗണ്ട് ക്രെഡിറ്റ് ആയെന്ന് സൂചിപ്പിക്കുന്ന ആ സന്ദേശം അല്ലേ! അതിൽ തന്നെ മികച്ചതാണ് നിങ്ങളുടെ വാർഷിക ITR സമർപ്പിച്ചതിൽ നിന്നും TDS കിഴിവുകൾ എല്ലാം തന്നെ തിരികെ ലഭിക്കുന്നത്!
നിങ്ങളുടെ 2021 ലെ ആദായ നികുതി റീഫണ്ടായി നല്ലൊരു തുക ലഭിച്ചിട്ടുണ്ട് എങ്കിൽ, ഈ പണം വീണ്ടും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള 5 വഴികളാണ് ഇവിടെ വിശദീകരിക്കുന്നത്. കൂടാതെ എങ്ങനെ ITR ഓൺലൈനിൽ ഫയൽ ചെയ്യാമെന്ന് ഇപ്പോഴും ചിന്തിക്കുന്നവരാണെങ്കിൽ ഇത് വായിക്കൂ.
അറിയാമോ, പണം സൂക്ഷിച്ചുവയ്ക്കുന്നത് ആരോഗ്യകരമായ ഭക്ഷണ രീതി പോലെയാണ്- എപ്പോഴും ചെയ്യേണ്ട കാര്യങ്ങളിൽ ഒന്ന്. പെട്ടന്ന് എന്തെങ്കിലും വാങ്ങുന്നതിനുള്ള ആഗ്രഹം എപ്പോൾ വേണമെങ്കിലും വരാവുന്നതാണല്ലോ
ഇങ്ങനെ പെട്ടന്നുള്ള ചിലവുകൾ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. എന്നാൽ, ഇതിനു തടയിടാനുള്ള ഏറ്റവും നല്ല മാർഗ്ഗം എല്ലാ നികുതി റീഫണ്ടുകളും മാറ്റിവെച്ച് കൊണ്ട്, പണം ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്ന മറ്റു മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുക എന്നതാണ്.
ഇതെങ്ങനെ ചെയ്യാം? ദൈനം ദിന ഇടപാടുകൾക്കായി നിങ്ങൾ ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളിലൊന്നിലേക്ക് ഈ തുക മാറ്റിയിടാം.
സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടുകളിൽ നിന്നും ഈ പണം മാറ്റിവയ്ക്കുന്നത്, ഇങ്ങനെയുള്ള ചിലവുകൾ നേരിടാൻ ഒരു പരിധി വരെ സഹായകമായേക്കും
അടിയന്തരമായി പണം ആവശ്യമായി വന്നേക്കാവുന്ന ധാരാളം സാഹചര്യങ്ങൾ ഉണ്ട്. തൊഴിൽ നഷ്ടം, അസുഖങ്ങൾ, നിനച്ചിരിക്കാതെ വരുന്ന ചിലവുകൾ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ, നിങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന എമർജൻസി ഫണ്ട് നിങ്ങളുടെ രക്ഷയ്ക്കെത്തിയേക്കാം.
അത്യാവശ്യമല്ലാത്ത ചെലവുകൾക്ക് റീഫണ്ട് ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ കോട്ടമില്ലാതെ തുടരാനാകും, കാരണം ഇപ്പോൾ ഒരു ബാക്ക്-അപ്പ് പ്ലാൻ ഉണ്ടല്ലോ.
ഒരു എമർജൻസി ഫണ്ട് ഉപയോഗിച്ച്, അപ്രതീക്ഷിതമായി വരുന്ന ചികിത്സ സംബന്ധമായ അത്യാഹിതം പരിഹരിക്കാനാകും. അല്ലെങ്കിൽ, വീടിന്റെ അറ്റകുറ്റപ്പണികൾക്കായി വൻതോതിൽ പലിശ നൽകി ഒരു ചെറിയ ലോൺ എടുക്കുന്ന വിഷമത്തിൽ നിന്നും ഇതിന് നിങ്ങളെ രക്ഷിക്കാൻ കഴിയും.
കടങ്ങൾ ഒരു വലിയ തലവേദന തന്നെയാണ്, പ്രത്യേകിച്ചും ഒരു ബഡ്ജറ്റ് കമ്മി നേരിടേണ്ടി വരുകയും നിങ്ങളുടെ പേ ചെക്ക് വരുമ്പോൾ തന്നെ വലിയൊരു തുക കടം തീർക്കാനായി മാറ്റി വയ്ക്കുകയും ചെയ്യണ്ടി വരുമ്പോൾ.
ഇത് നിങ്ങളുടെ ഫോണിന്റെ നീണ്ട കാല EMI, ഒരു യാത്രയ്ക്ക് വേണ്ടിയുള്ള ചെറിയ ലോൺ അല്ലെങ്കിൽ ദീർഘകാലമായി അടയ്ക്കാതുള്ള ക്രെഡിറ്റ് കാർഡ് ബിൽ എതുമായിക്കൊള്ളട്ടെ.
കടങ്ങൾ കൂടത്തെന്നെയുണ്ട് എങ്കിൽ, നികുതി റീഫണ്ട് ലഭിച്ച തുക ഉപയോഗിച്ച് അവ അടച്ചു തീർക്കുക എന്നത് ബുദ്ധിപൂർവ്വമായ ഒരു തീരുമാനമാണ്.
അതായത്, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസിൽ 18 % നിരക്കിൽ പലിശ ഈടാക്കുന്ന 27,000 രൂപ അടച്ചു തീർക്കാതെ, 30,000 രൂപ ഏതെങ്കിലും ഫണ്ടിൽ നിക്ഷേപിച്ചു 2 % നിരക്കിൽ പലിശ വാങ്ങുന്നതിൽ ലാഭമൊന്നും തന്നെയില്ലല്ലോ.
എന്നാൽ ഒന്നിലധികം കടങ്ങളുണ്ടെങ്കിൽ, ഏറ്റവും ഉചിതമായ രീതി, പലിശ നിരക്ക് അനുസരിച്ച് അവയ്ക്ക് മുൻഗണന നൽകുക എന്നതാണ് .
ഉയർന്ന പലിശ നിരക്കുള്ളതും നികുതി ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുമായ കടങ്ങൾ ആദ്യം പരിഗണിക്കാവുന്നതാണ്
നിങ്ങൾ 20 വയസ് അല്ലെങ്കിൽ അതിനടുത്ത് പ്രായമുള്ള വ്യക്തിയാണെങ്കിൽ, ലൈഫ് ഇൻഷുറൻസ് എന്നത് നിങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരു കാര്യമായിരിക്കും. അതിനാൽ ആദായ നികുതി റീഫണ്ട് ലഭിച്ച തുക ഇതിനുപയോഗിക്കുക എന്നത് നല്ലൊരു തീരുമാനമാണ്. എന്നാൽ ഇത് തീർച്ചയായും പരിഗണിക്കണം എന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇനിപറയുന്നതാണ്.
ചെറിയ പ്രായത്തിൽ തന്നെ ലൈഫ് ഇൻഷുറൻസ് എടുക്കുന്നത്, ഏതെങ്കിലും അടിയന്തര ഘട്ടങ്ങളിൽ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ സഹായകമായേക്കാം.
നിങ്ങൾ വിവാഹശേഷം കുടുംബമായി കഴിയുന്നവരാണെങ്കിൽ, ഒരു ഇൻഷുറൻസ് എടുക്കുന്നത് വഴി നിങ്ങളുടെ പ്രിയപ്പെട്ടവർക്കെല്ലാം തന്നെ അപ്രതീക്ഷിതമായ വിഷമഘട്ടങ്ങളിൽ നിന്നും സാമ്പത്തിക പരിരക്ഷ ലഭിക്കുന്നതാണ്.
ഈ വർഷത്തെ നിങ്ങളുടെ റീഫണ്ട് സ്റ്റാറ്റസ് മികച്ച രീതിയിലാണ് എങ്കിൽ, ഒറ്റത്തവണ പണമടയ്ക്കുന്ന ഒരു പോളിസി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
ഒറ്റത്തവണ പണടയ്ക്കാം, 60 വയസ്സ് വരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാം.
മറ്റുള്ളവർക്ക്, ഈ തുക ആദ്യ ഗഡുവായി നൽകിക്കൊണ്ട് ഒരു ഇൻഷുറൻസ് പോളിസി വാങ്ങാം. അതിനു ശേഷം ഈ ചെലവ് കൂടി ഉൾപ്പെടുത്തി നിങ്ങളുടെ ബഡ്ജറ്റ് പുനഃ ക്രമീകരിക്കേണ്ടതാണ്.
നിങ്ങളുടെ ഉപയോഗത്തിൽ നിന്നും മിച്ചം വരുന്ന പണം റിട്ടയർമെന്റ് കാലയളവിലെ സുവർണ്ണ വർഷങ്ങളിലേക്ക് കരുതിവയ്ക്കുന്നത് സമാധാനം നൽകുന്ന ഒരു മാർഗം കൂടിയാണ്.
ഒരു റിട്ടയർമെന്റ് ഫണ്ട് വാങ്ങുന്നതിനോ നിലവിലുള്ളതിനെ മെച്ചപ്പെടുത്തുന്നതിനോ അധികമായി ലഭിക്കുന്ന ഈ പണം ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങൾ കരിയറിൽ നിന്നും വിരമിക്കുന്ന സമയത്തേയ്ക്കായി സുരക്ഷിതമായി സൂക്ഷിക്കാനും സാധിക്കും.
ഏതാനും സമയത്തിനു ശേഷം മറന്നു കളയുന്ന ഒന്നിനായി ചിലവഴിച്ചു കളയാതെ റിട്ടയർമെന്റ് ജീവിതത്തിനായി പണം സൂക്ഷിച്ചു വെച്ചതിൽ അപ്പോൾ നിങ്ങൾ സന്തോഷം തോന്നിയേക്കാം.
ഇതായിരിക്കാം ഒരുപക്ഷെ പണം എങ്ങനെ സമർത്ഥമായി സൂക്ഷിക്കാം എന്ന ചോദ്യത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല ഉത്തരം.
ഈ പണം സേവിംഗ്സ്, നിക്ഷേപങ്ങൾ എന്നിങ്ങനെ മാറ്റി വയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? ശരി, ചിലവഴിക്കാനായി ഇനിയും നിരവധി രീതികളുണ്ട്.
പണം ചെലവാക്കുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ് നേടാമെങ്കിൽ, ചെലവുകൾ നല്ലതാണ് അല്ലേ? Jar-ൽ നിങ്ങൾ ഇത് തന്നെയാണല്ലോ ചെയ്യുന്നത്.
നിങ്ങളുടെ മിച്ചം വരുന്ന പണം, പ്രതിദിനം ചിലവാക്കുന്നതിന്റെ ഒരു ഭാഗം എന്നിങ്ങനെ ചെറിയ തുകകൾ Jar ആപ്പിൽ സ്വരൂപിക്കൂ, ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കൂ.
ഇപ്പോൾ പണം ചെലവാക്കുന്നതും ബുദ്ധിപൂർവമായ ഒരു തീരുമാനമായി മാറിക്കഴിഞ്ഞു, ശരിയല്ലേ?