Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
നിങ്ങളുടെ കൗമാര പ്രായത്തിലുള്ള കുട്ടിയോട് പണത്തെക്കുറിച്ച് സംസാരിക്കാൻ ആശങ്കയുണ്ടോ? വിഷമിക്കേണ്ട, ഞങ്ങളുണ്ടല്ലോ. പണത്തെക്കുറിച്ച് നിങ്ങളുടെ കൗമാരക്കാരെ എങ്ങനെ പഠിപ്പിക്കാം എന്നതിൻ്റെ 6 വഴികൾ ഇതാ.
രക്ഷാകർത്താവാകുക എന്നത് എളുപ്പമല്ല, പ്രത്യേകിച്ച് നിങ്ങളുടെ കുട്ടി കൗമാരത്തിലേക്ക് ചുവടു വയ്ക്കുമ്പോൾ. നിങ്ങൾക്ക് ഒന്നുകിൽ പ്രതീക്ഷയോടെ അല്ലെങ്കിൽ ഭയാശങ്കകളോടെ വരുംവർഷങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേയ്ക്കും.
ഏതു തിരഞ്ഞെടുക്കുകയാണെങ്കിലും കുട്ടിയ്ക്ക് ഇപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങളിൽ, പ്രത്യേകിച്ചും പണം സംബന്ധിച്ച കാര്യങ്ങളിൽ നിങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന് നിങ്ങൾക്കറിയാം.
നിങ്ങളുടെ കുട്ടി വളര്‍ച്ചയുടെ പടവുകളിലാണ്. തീർച്ചയായും അവർ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിച്ചേക്കാം. വീട്ടിലുള്ളതിനേക്കാൾ അധിക സമയം അവർ തനിയെ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നുണ്ടാകും.
അതുകൊണ്ടുതന്നെ, അവർ നിർണായകമായ സാമ്പത്തിക തീരുമാനങ്ങളും എടുക്കാൻ തുടങ്ങും.
എങ്ങനെ സമ്പാദിക്കാം, കരുതിവയ്ക്കാം, എങ്ങനെ അതിനു ആവശ്യമായ മൂല്യം നല്‍കാം എന്നിവയുള്‍പ്പടെ പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അവരെ സഹായിക്കുക. അവരുമായി ചർച്ചചെയ്തു തുടങ്ങാവുന്ന ചില വിഷയങ്ങൾ ഇതാ:
"എനിക്ക് ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണും വീഡിയോ ഗെയിമും വേണം" എന്ന് ഒരു പക്ഷെ അവർ നിങ്ങളോട് പറഞ്ഞേക്കാം. എന്നാൽ " ഇപ്പോൾ ഇത് ശരിക്കും ആവശ്യമുണ്ടോ?" എന്ന് നിങ്ങൾക്ക് ചോദിക്കാവുന്നതാണ്. നന്നായി ചിന്തിച്ച് വിശദീകരണം നൽകാനും നിങ്ങൾ തയ്യാറായിരിക്കണം.
ഇതിനെ ആവശ്യങ്ങൾ എന്ന് വിളിക്കുന്നതിന് അവർക്ക് സാധുവായ കാരണങ്ങളുണ്ടാകാമെങ്കിലും, നിങ്ങൾ ഉറച്ചുനിൽക്കുക.
ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുമ്പോൾ അവർക്ക് മനസ്സിലാകാൻ വേണ്ടി ഉദാഹരണങ്ങൾ നൽകാവുന്നതാണ്.
നിങ്ങൾ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണെങ്കിൽ, ആദ്യമൊന്നും അതൊരു പ്രശ്നമായി തോന്നില്ല. പക്ഷേ, അത് ഒരു ശീലമായി മാറുകയും ഒരു ആവശ്യമായി അവര്‍ക്ക് തോന്നുകയും ചെയ്യുമ്പോഴാണ് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്.
എന്നാൽ നിങ്ങളുടെ കുട്ടിക്ക് അവരുടെ ആഗ്രഹങ്ങൾ അപ്രധാനമാണെന്ന സന്ദേശം നൽകാനും നിങ്ങൾ ആഗ്രഹിക്കുന്നില്ല അല്ലേ.
അവരുടെ ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിന് ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷൻ അവർക്ക് നല്‍കാവുന്നതാണ്.
പുതിയ പല്ല് വരുന്നത് പോലെ അല്ലെങ്കില്‍ ഡ്രൈവിംഗ് പഠിക്കുന്നത് പോലെ കൗമാര പ്രായത്തില്‍ തന്നെ ആദ്യത്തെ ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുന്നതും കുട്ടികളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്.
അവരുടെ ആദ്യ ജന്മദിനത്തിന് ലഭിച്ച പിഗ്ഗി ബാങ്ക് ഉപയോഗിക്കുന്ന സമയത്തേക്കാളും അവർ ഒരുപാട് വളര്‍ന്നിരിക്കുന്നു. അതായത്, ഒരു യഥാർത്ഥ ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സമയമാണ് ഇപ്പോൾ, അല്ലേ?
കുട്ടികൾ ഇപ്പോഴും പ്രായപൂർത്തിയാകാത്തവർ ആണെങ്കില്‍ നിങ്ങൾക്ക് ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾക്ക് അക്കൗണ്ടിന്റെ സൈനർ ആകാം. അതിലൂടെ നിങ്ങൾക്ക് അവരുടെ ചെലവുകൾ നിരീക്ഷിക്കാനാകും.
കുട്ടികളുടെ അക്കൗണ്ടുകൾ എങ്ങനെ ഒത്തുനോക്കാമെന്നും ചെലവുകൾ എങ്ങനെ ട്രാക്ക് ചെയ്യാമെന്നും എങ്ങനെ സമ്പാദ്യം വളർത്താമെന്നും അവരെ ബോധവത്കരിക്കാനുള്ള മികച്ച അവസരമാണിത്.
നിങ്ങളുടെ കുട്ടിക്കായി ഒരു സേവിംഗ്സ് അക്കൗണ്ട് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഈ പ്രായത്തിൽ തന്നെ അതു നിയന്ത്രിക്കുന്നതിന് അവര്‍ക്ക് അവസരം നൽകുക.
സ്ഥിരമായ സമ്പാദ്യശീലങ്ങൾ വളർത്തിയെടുക്കാൻ അവരെ സഹായിക്കുക. ഒപ്പം നിങ്ങളുടെ സമ്പാദ്യം നിങ്ങള്‍ക്ക് എപ്പോൾ അല്ലെങ്കിൽ എന്തിനു വേണ്ടി സഹായകമായേക്കും എന്നതിനെക്കുറിച്ചും അവരോട് സംസാരിക്കുക.
കുട്ടികൾ അവരുടെ മാതാപിതാക്കളിൽ നിന്നാണ് പഠിക്കുന്നത്. അതിനാൽ അവർക്ക് സ്വീകരിക്കാൻ കഴിയുന്ന ശരിയായ സമ്പാദ്യ, നിക്ഷേപ ശീലങ്ങളാണ് നിങ്ങള്‍ക്കുള്ളതെന്ന് ഉറപ്പാക്കുക.
അവർക്ക് ഒരു മാതൃകയാകുക. അവരുമായി നിങ്ങളുടെ സ്വന്തം സേവിങ്ങ്സ് ടിപ്സ് പങ്കുവയ്ക്കാം. നിങ്ങളുടെ പോക്കറ്റ് കാലിയാകാത്ത രീതിയില്‍ എങ്ങനെ പണം മിച്ചം പിടിക്കാമെന്ന് കണ്ടെത്തുക.
ഒരു ബജറ്റ് എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നും നിലനിർത്താമെന്നും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. അത് ബൈക്ക് ഓടിക്കുന്നത് പോലെ (ഒരിക്കൽ പഠിച്ചു കഴിഞ്ഞ് പിന്നീട് അതേപ്പറ്റി മറന്നു കളയാം എന്ന രീതിയില്‍) അല്ല എന്നും അവർക്ക് മനസ്സിലാക്കിക്കൊടുക്കണം.
അവരുടെ എല്ലാ സമ്പാദ്യങ്ങളുടെയും ചെലവുകളുടെയും ട്രാക്ക് സൂക്ഷിക്കാൻ അവരോട് ആവശ്യപ്പെടുക.
നിങ്ങളുടെ ബജറ്റ് അവരെ കാണിക്കുക. അവരുടേതായ രീതിയില്‍ ആദ്യ പ്രവര്‍ത്തനങ്ങൾ തുടങ്ങുന്നതിന് അവരെ സഹായിക്കുകയും ചെയ്യുക.
എന്തായാലും അവരെല്ലാം ഏതു സമയത്തും മൊബൈലിൽ തന്നെയാണ് അല്ലേ? എങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ലളിതമായ ബഡ്ജറ്റിംഗ് ആപ്പ് ഉപയോഗിച്ചുകൂടാ?
നിങ്ങളുടെ കൗമാരക്കാരന് ക്രെഡിറ്റ് കാർഡ് കൈവശം വയ്ക്കാനോ ലോണിന് അപേക്ഷിക്കാനോ ഉള്ള പ്രായമായിട്ടില്ല. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ അവർക്ക് അതിനുള്ള യോഗ്യത ലഭിക്കുന്നതാണ്.
നിങ്ങൾക്ക് കടം എങ്ങനെ ഉണ്ടായെന്നും അതിനായി നിങ്ങൾ എത്ര പണം ചെലവഴിക്കുന്നുവെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക.
നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അവർ കോളേജിലേക്ക് പോകാനൊരുങ്ങുന്നു. ഏതെങ്കിലും ലോണിന് (പ്രത്യേകിച്ച് സ്റ്റുഡന്റ് ലോൺ) അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് കടത്തിന്റെ യഥാർത്ഥ വിലയെക്കുറിച്ച് അവർ അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക. അവരുടെ ഓഫറുകൾ സംബന്ധിച്ച നിബന്ധനകൾ മനസ്സിലാക്കാൻ അവരെ സഹായിക്കുക.
കൂടാതെ, ഇന്റേൺഷിപ്പുകൾ, ജോലികൾ, ശമ്പളം, നികുതികൾ എന്നിവയെക്കുറിച്ചും അവരുമായി സംസാരിക്കുക.
കൊടുക്കുന്നതിൽ തെറ്റ് പറയാനാവില്ല, അല്ലേ? പണം സമ്പാദിക്കുകയും മിച്ചം പിടിക്കുകയും ചെലവഴിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിനുള്ള ഭാഗ്യം ഇല്ലാത്തവരെ അല്ലെങ്കിൽ പണം ആവശ്യമുള്ളവരെ സഹായിക്കേണ്ടതും പ്രധാനമാണ്.
നിങ്ങളുടെ കൗമാരക്കാർക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ്, കൊടുക്കുന്നതിന്റെ ശക്തിയെ അഭിനന്ദിക്കാനും മനസ്സിലാക്കാനും അവരെ പഠിപ്പിക്കുക എന്നത്.
അവരുടെ അലവൻസ് അല്ലെങ്കിൽ മറ്റ് വരുമാനം ഉപയോഗിച്ച് സംഭാവനകൾ ചെയ്യേണ്ടത് എങ്ങനെയെന്ന് അവരോട് വിശദീകരിക്കാവുന്നതാണ്.
നിങ്ങളുടെ കുട്ടികളെ ചെറുപ്പത്തിൽ തന്നെ സംഭാവനകൾ ചെയ്യുന്നതിന്റെ മൂല്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ, അത് എത്ര നല്ല കാര്യമാണെന്ന് അവർ ചിന്തിച്ചേക്കാം (എന്ന് കരുതാം). കൂടാതെ ഇത് അവർ സ്വന്തം പണം കൈകാര്യം ചെയ്യുമ്പോൾ ഈ സദ്പ്രവൃത്തി തുടരാനുള്ള പ്രചോദനമായും മാറിയേക്കും.
ഇത്തരത്തിലുള്ള ഏതാനും നടപടികൾ നിങ്ങളുടെ കൗമാരക്കാരനെ കോളേജ് ആവശ്യങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനും അടിയന്തര ഘട്ടങ്ങള്‍ക്കായി ആസൂത്രണം ചെയ്യുന്നതിനും ചെറുപ്പം മുതലേ നിക്ഷേപം ആരംഭിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്നാല്‍ ഉടനടി അവര്‍ക്ക് അങ്ങനെ ചെയ്യാനാകുന്നില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. അവരുടെ ആദ്യ വർഷങ്ങളിൽ ശക്തമായ സാമ്പത്തിക അടിത്തറ നല്‍കിയതിന് അവർ തീർച്ചയായും പിന്നീട് നിങ്ങൾക്ക് നന്ദി പറയും.
പണത്തെക്കുറിച്ച് എങ്ങനെ നിങ്ങളുടെ കുട്ടികളുമായി (3 മുതൽ 13 വയസ്സ് വരെ) സംസാരിച്ചു തുടങ്ങാമെന്ന് പരിശോധിക്കൂ.